
കുവൈത്ത് അമീർ അധികാരമേറ്റിട്ട് ഒരു വർഷം ; വികസന മുന്നേറ്റം ആഘോഷിച്ച് കുവൈത്ത്
അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിന് ഒരാണ്ട്. 2023 ഡിസംബർ 20നാണ് കുവൈത്തിന്റെ 17-മത് അമീറായി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വിയോഗത്തിന് പിറകെ ശൈഖ് മിശ്അലിനെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുക്കുകയായിരുന്നു. പുതിയ അമീറിന് കീഴിൽ ഒരു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിന്റെയും പുരോഗതിയുടെയും ഒരാണ്ട് ആഘോഷിക്കുകയാണ് കുവൈത്ത്….