
സൊമാലിയ കാർ ബോംബ് സ്ഫോടനം ; കുവൈത്ത് അപലപിച്ചു
സോമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ നിരവധി പേരുടെ മരണത്തിനും പരിക്കുകൾക്കും ഇടയാക്കിയ ഭീകരാക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. സംഭവത്തിൽ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർ സൊമാലിയൻ പ്രസിഡന്റ് ഹസൻ ശൈഖ് മുഹമ്മദിന് അനുശോചന സന്ദേശം അയച്ചു. സോമാലിയൻ സർക്കാറിനെയും ഇരകളുടെ കുടുംബങ്ങളെയും സന്ദേശത്തിൽ അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗം…