
ആവേശം സിനിമ മോഡൽ പാർട്ടി നടത്തി ; ഗുണ്ടാ നേതാവ് കുറ്റൂർ അനൂപ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആവേശം മോഡൽ പാർട്ടി നടത്തിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെതിരെ കേസെടുത്ത് വിയ്യൂർ പൊലീസ്. ഐപിസി 151 വകുപ്പ് പ്രകാരം കേസെടുത്ത ശേഷം അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലം ഉള്ള അനൂപിനെ അസാധാരണ സാഹചര്യത്തിൽ കണ്ടതിനെ തുടർന്നുള്ള പ്രിവന്റീവ് അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആവേശം മോഡൽ പാർട്ടിയിൽ കൊലക്കേസ് പ്രതികളടക്കം പങ്കെടുത്തെന്നാണ് പൊലീസ് കണ്ടെത്തൽ. പാർട്ടി സംബന്ധിച്ച് അനൂപിൽ നിന്ന് വിശദമായ മൊഴി പൊലീസ് ശേഖരിച്ചു. ഇതു സംബന്ധിച്ച റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക്…