
രാജശാസനകള്‍ മുഴങ്ങിയ കുട്ടിക്കാനത്തെ അമ്മച്ചിക്കൊട്ടാരം
ചരിത്രമുറങ്ങുന്ന നിര്‍മിതിയാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ വേനല്‍ക്കാല വസതിയായ അമ്മച്ചിക്കൊട്ടാരം. കുട്ടിക്കാനത്തിനു സമീപമാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ചരിത്രമുറങ്ങുന്ന കൊട്ടാരത്തിന് 210 വര്‍ഷം പഴക്കമുണ്ട്. പ്രതാപകാലത്തിന്റെ സ്മരണകളുടെ തലയെടുപ്പില്‍ അമ്മച്ചിക്കൊട്ടാരം സഞ്ചാരികളെ ആകര്‍ഷിച്ചുനില്‍ക്കുന്നു. തിരുവിതാംകൂര്‍ തായ്‌വഴി ഭരണകാലത്ത് റാണി പദവി രാജാവിന്റെ സഹോദരിക്കായിരുന്നു. ‘അമ്മച്ചി’ പദവിയാണ് രാജാവിന്റെ പത്‌നിക്കുണ്ടായിരുന്നത്. അങ്ങനെയാണ് രാജാവിന്റെ പത്‌നി താമസിച്ചിരുന്ന കൊട്ടാരത്തിനു അമ്മച്ചിക്കൊട്ടാരം എന്നു പേരു ലഭിച്ചത്. അക്കാലത്തെ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ മൂലം രാമവര്‍മയാണ് കൊട്ടാരം പണികഴിപ്പിച്ചത്. 25 ഏക്കര്‍ ചുറ്റളവിലാണ് കൊട്ടാരം…