
ചരിത്രമുറങ്ങുന്ന മിശ്ക്കാൽ പള്ളിയും റമദാനും കുറ്റിച്ചിറക്കാരും
കിഴക്കൻചക്രവാളത്തിൽ റംസാൻചന്ദ്രിക മിന്നിയാൽ പിന്നെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും പരിസരങ്ങളും തിരക്കിലാണ്. നോന്പുകാലത്ത് ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരന്പര്യത്തിന് കോഴിക്കോടൻ പൈതൃക പെരുമയുടെ പിൻബലവുമുണ്ട്. റംസാൻ വ്രതമായാൽ കുറ്റിച്ചിറക്കാർക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു നോന്പു കാലത്ത് ഇവിടെയെത്തുന്നവർക്ക് ഒരു പുതുമയെങ്കിലും നൽകാനുള്ള ഒരുക്കത്തിലാകും ഇവിടെത്തുകാർ. നോന്പുതുറയ്ക്കായി കോഴിക്കോടൻ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സന്പന്നമാകും. സാമൂതിരി ഭരണത്തിലും പടയോട്ടക്കാലത്തും തുടങ്ങിയ കുറ്റിച്ചിറയുടെ മതസൗഹാർദ്ദത്തിന്റെ സഞ്ചാരപഥം തലമുറകളിൽ നിന്നു തലമുറകളിലേക്കു കൈമാറി മുന്നേറുകയാണ്. സാമൂതിരി…