‘പാർട്ടിയെ പൊതുജനമധ്യത്തിൽ അപമാനിച്ചു’: കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ എൻ.സി.പി

കുട്ടനാട് എം.എൽ.എ തോമസ് കെ തോമസിനെതിരെ പാർട്ടി നടപടിക്ക് എൻ.സി.പി നീക്കം. ശശീന്ദ്രൻ വിഭാഗവും പി.സി ചാക്കോയും ദേശീയ നേതൃത്വത്തെ സമീപിച്ചു. ഉടൻ ഇടപെടുമെന്ന് ദേശീയ നേതൃത്വം ഉറപ്പ് നൽകി. പാർട്ടിയെ പൊതു ജന മധ്യത്തിൽ തോമസ് അപമാനിച്ചു എന്നാണ് പരാതി. നടപടി എടുത്താലും പരാതിയിൽ പിന്നോട്ടില്ലെന്നാണ് തോമസ് കെ തോമസിന്റെ നിലപാട്. സംസ്ഥാന എൻ.സി.പിയിൽ ഏറെ നാളായി പുകയുന്ന പോര് തോമസ് കെ.തോമസ് എം.എൽ.എയുടെ പുതിയ വെളിപ്പെടുത്തലോടെയാണ് മൂർച്ഛിച്ചത്. കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ് നടത്തി സീറ്റ് കൈക്കലാക്കാൻ…

Read More