കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി; ബ്രാഞ്ച് സെക്രട്ടറിമാരും ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേർ സിപിഎമ്മിൽ

ആലപ്പുഴ കുട്ടനാട്ടിൽ സിപിഐയിൽ കൂട്ടരാജി. ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളുമുൾപ്പടെ ഇരുപതോളം പേർ സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്നു. CPI വിട്ടെത്തിയവരെ CPM ജില്ലാ സെക്രട്ടറി ആർ.നാസറിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. നേരത്തെ CPM വിട്ട് സിപിഐൽ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരിൽ ഉണ്ട്. ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്. എന്നാൽ സംഘടന തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ നടപടി എടുക്കാൻ ഒരുങ്ങവേയാണ് രാജി എന്നാണ് സിപിഐ പ്രാദേശിക നേതൃത്വം…

Read More

ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു

ആലപ്പുഴ കുട്ടനാട്ടിൽ ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു. മങ്കൊമ്പ് അറുപതിൻച്ചിറ കോളനിയിൽ ആതിരഭവനിൽ തുളസി അനിലിന്റെ ഒരുപവൻ തൂക്കംവരുന്ന മാലയാണ് കവർന്നത്. ഇതുസംബന്ധിച്ച് വീട്ടമ്മ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദി സംസാരിക്കുന്ന രണ്ടുപേർ കഴിഞ്ഞ ദിവസം ഉച്ചയോടെ സ്വർണം, വെള്ളി ആഭരണങ്ങൾ തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തുകയായിരുന്നു. ഇവർക്ക് തുളസി കൊച്ചുമകളുടെ വെള്ളി പാദസരവും താലിമാലയും തിളക്കംകൂട്ടാൻ നൽകിയിരുന്നു. പാദസരം…

Read More

കർഷക ആത്മഹത്യ; വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്ന് മന്ത്രി ജി ആർ അനിൽ

കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിവരങ്ങളറിഞ്ഞ ശേഷം പ്രതികരിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. പിആർഎസ് വായ്പയുടെ തിരിച്ചടവിൻ്റെ പേരിൽ ആരും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം കേരളത്തിലില്ലെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു. കർഷകന് മറ്റ് വായ്പകൾ ഉണ്ടാകാം. ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാമെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യത എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും വായ്പ തിരിച്ചടവിൽ  വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് നിശ്ചയിച്ചിട്ടില്ല. സാധാരണക്കാരന് ബാധ്യതയാവില്ലെന്നും സബ്സിഡി സാധനങ്ങൾക്ക് നിലവിൽ…

Read More

‘മരണത്തിനു കാരണം സർക്കാർ’: കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

തന്റെ മരണത്തിന്റെ കാരണം കേരള സർക്കാരും ബാങ്കുകളുമാണെന്ന് ചൂണ്ടിക്കാട്ടി കുട്ടനാട്ടിലെ കർഷകൻ കെ.ജി.പ്രസാദ് എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്ത്. ‘ഒരു കർഷകന്റെ ആത്മഹത്യാ കുറിപ്പ്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് എഴുതിയിരിക്കുന്നത്. കടബാധ്യതയെ തുടർന്ന് നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് (55) ആത്മഹത്യ ചെയ്യുന്നത്. ‘എന്റെ മരണത്തിന് കാരണം കേരള സർക്കാരും ബാങ്കുകളുമാണ്. 2011ൽ കൃഷി ആവശ്യത്തിനായി ബാങ്ക് വായ്പ എടുത്ത് കുടിശികയായി. പലപ്രാവശ്യമായി 20,000 രൂപ തിരിച്ചടച്ചു. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം…

Read More

“തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നു”; പരാതിയുമായി തോമസ് കെ തോമസ് എംഎൽഎ

തന്നെ കൊലപ്പെടുത്താൻ പാർട്ടിക്കുള്ളിൽ നിന്നും ശ്രമം നടക്കുന്നുവെന്ന പരാതിയുമായി എൻ സി പി നേതാവും കുട്ടനാട് എം എൽ എയുമായ തോമസ് കെ തോമസ്. വധശ്രമത്തിന് ഡി ജി പിക്ക് പരാതി നൽകി. എൻ സി പി ദേശീയ നിർവാഹക സമിതി അംഗം റെജി ചെറിയാൻ തന്നെ വധിക്കാൻ ശ്രമിച്ചെന്നാണ് തോമസ് കെ തോമസിന്റെ പരാതിയിലുള്ളത്. തന്റെ മുൻ ഡ്രൈവറായ തോമസ് കുരുവിളയെ സ്വാധീനിച്ച് വാഹനം അപകടത്തിൽപെടുത്താനാണ് ശ്രമിച്ചതെന്നും പരാതിയിലുണ്ട്. പാർട്ടിയിലെ ചേരിപ്പോരാണ് ഇതിന് പിന്നിലെന്നാണ് എംഎൽഎയുടെ…

Read More