
അന്ന് ഖുശ്ബുവിനെ കണ്ടതും എല്ലാവരും പറഞ്ഞത് വേണ്ടെന്നാണ്; പക്ഷേ ഫാസില്‍ സമ്മതിച്ചില്ല; ആലപ്പി അഷ്‌റഫ്.
നടി ഖുശ്ബു തമിഴില്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണമായ സിനിമ ഒരുക്കിയത് സംവിധായകന്‍ ഫാസിലായിരുന്നു. മലയാളത്തില്‍ നിന്നും റീമേക്ക് ചെയ്ത പടത്തിലാണ് ഖുശ്ബു നായികയായി അഭിനയിക്കുന്നത്. എന്നാല്‍ നടിയുടെ മുഖത്തിന്റെ പ്രത്യേകത കാരണം ഇവരെ നായികയായി വേണ്ടെന്ന് പലരും പറഞ്ഞിരുന്നതിനെ പറ്റി വെളിപ്പെടുത്തുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടി എന്ന സിനിമയാണ് ഫാസില്‍ ആദ്യം തമിഴിലേക്ക് ടീമിലേക്ക് ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ സിനിമയുടെ കഥ ഇളയരാജയോട് പറഞ്ഞപ്പോള്‍ അദ്ദേഹമാണ് ഈ സിനിമ ഇവിടെ വര്‍ക്കാവില്ലെന്ന് പറയുന്നത്….