
യഥാർത്ഥ കേരള സ്റ്റോറിയുമായി കുറുമ്പയും അസീസും റേഡിയോ കേരളം 1476 എഎമ്മിന്റെ സ്റ്റുഡിയോയിലെത്തിയപ്പോൾ
മലപ്പുറം ജില്ലയിലെ കറുപ്പിയുടെ മകൾ കുറുമ്പ ഇന്നിപ്പോൾ മലപ്പുറത്തിന്റെ അമ്മയും ഉമ്മയും പ്രവാസ ലോകത്തിന്റെ പ്രിയപ്പെട്ട അതിഥിയുമാണ്.. അബുദാബിയിലെ സാമൂഹ്യ പ്രവർത്തകനും കെഎംസിസി നേതാവുമായ അസീസ് കളിയാടനെ ചെറുപ്രായത്തിൽ പോറ്റി വളർത്തിയ കറുപ്പീടെ മകൾ കുറുമ്പ ഇന്ന് റേഡിയോ കേരളത്തിൻറെ പ്രത്യേക അതിഥിയായി സ്റ്റുഡിയോയിൽ എത്തിയത് സ്‌നേഹനിർഭരമായ അനുഭവമായി.. രക്തബന്ധു അല്ലെങ്കിലും അതിനേക്കാൾ ശക്തമായ സ്‌നേഹബന്ധം ഉള്ള കുറുമ്പസഹോദര തുല്യനായ അസീസിന്റെ കുടുംബത്തോടൊപ്പം ആണ് ഞങ്ങളുടെ സ്റ്റുഡിയോയിൽ എത്തിയത്.. ഇത്രയും പ്രയാസപ്പെട്ട് ആണല്ലോ നമ്മുടെയെല്ലാം മക്കൾ ഇവിടെ…