
ഭർത്താവ് ‘കുർക്കുറേ’ വാങ്ങിനൽകിയില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
ഉത്തർപ്രദേശിൽ ഭർത്താവ് ‘കുർക്കുറേ’ വാങ്ങിനൽകാത്തതിനെ ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ആഗ്ര സ്വദേശിനിയായ യുവതിയാണ് ‘കുർക്കുറേ’യുടെ പേരിൽ വിവാഹമോചനത്തിനായി പോലീസിനെ സമീപിച്ചത്. ഭർത്താവ് ഒരുദിവസം ‘കുർക്കുറേ’ വാങ്ങികൊണ്ടുവരാതിരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും ഇതേച്ചൊല്ലി ദമ്പതിമാർക്കിടയിൽ വഴക്കുണ്ടായെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരുവർഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. ആദ്യനാളുകളിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിവാഹം കഴിഞ്ഞത് മുതൽ എല്ലാദിവസവും പ്രശസ്ത സ്നാക്ക്സ് ആയ ‘കുർക്കുറേ’ വേണമെന്ന് യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ദിവസവും അഞ്ച് രൂപയുടെ ‘കുർക്കുറേ’ പാക്കറ്റ് കൊണ്ടുവരണമെന്നായിരുന്നു യുവതിയുടെ…