
റിയാദിൽ കുറാ തങ്ങൾ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ തങ്ങളുടെ മകനും സമസ്ത കേന്ദ്ര മുശാവറ അംഗവും ദക്ഷിണ കന്നഡ സംയുക്ത ജമാഅത്ത് ഖാദിയും അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്ന കുറാ തങ്ങൾ എന്ന ഫസല്‍ കോയമ്മ തങ്ങളുടെ നിര്യാണത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനും (ഐ.സി.എഫ്) കർണാടക കൾച്ചറൽ ഫൗണ്ടേഷനും (കെ.സി.ഫ്) സംയുക്തമായി നടത്തിയ പരിപാടിയിൽ നിരവധിയാളുകൾ പങ്കെടുത്തു. പുഞ്ചിരിക്കുന്ന മുഖത്തോടെ മത വൈജ്ഞാനിക ആത്മീയ സാമൂഹിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു കുറാ തങ്ങളെന്ന് മുസ്തഫ സഅദി…