കുനോ ദേശീയോദ്യാനത്തിൽ വീണ്ടും ചീറ്റ ചത്തു; പവൻ എന്ന ചീറ്റയാണ് ചത്തത്

മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിലെ ഒരു നമീബിയൻ ചീറ്റ കൂടി ചത്തു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ നമീബയിൽ നിന്നും കുനോ ദേശീയോദ്യാനത്തിൽ എത്തിച്ച പവൻ എന്ന ചീറ്റയാണ് ചത്തത്. കൂട്ടത്തിൽ ഏറ്റവും വേഗക്കാരനായിരുന്നു പവൻ. പവൻ ചീറ്റയുടെ ശരീരത്തിൻറെ പകുതി ഭാഗം തടാകത്തിൽ മുങ്ങിയ നിലയിൽ ആയിരുന്നെന്നും ദേഹത്ത് മുറിവുകളുണ്ടായിരുന്നെന്നും പത്രക്കുറിപ്പിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ. മൃതദേഹത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ല. വെള്ളത്തിൽ മുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 5…

Read More

കുനോ ദേശീയ പാർക്കിലെ ചീറ്റകളുടെ മരണം; സർക്കാർ നടപടി ചോദ്യം ചെയ്യാനുള്ള ഒന്നുമില്ലെന്ന് സുപ്രീംകോടതി

മധ്യപ്രദേശിലെ കുനോ ദേശീയ പാർക്കിൽ ചീറ്റപ്പുലികൾ ചത്ത സംഭവത്തിൽ കേന്ദ്ര സർക്കാരിന് ആശ്വാസം. ചീറ്റപ്പുലികളെ ഇന്ത്യയിൽ എത്തിച്ചതിൽ സർക്കാർ നടപടിയെ ചോദ്യം ചെയ്യാനുള്ള യാതൊന്നുമില്ലെന്നു സുപ്രീം കോടതി പറഞ്ഞു. കുനോയിൽ 9 ചീറ്റകൾ ചത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ”ധാരാളം മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. എല്ലാ വർഷവും പുതുതായി 12–14 ചീറ്റകളെ കൊണ്ടുവരും. പ്രശ്നങ്ങളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഗുണനിലവാരം കുറഞ്ഞ റേഡിയോ കോളറാണ് ചീറ്റകൾ ചാവാൻ കാരണമെന്ന അഭ്യൂഹങ്ങൾക്കു ശാസ്ത്രീയ അടിത്തറയില്ല”– കോടതിയിൽ സർക്കാർ വ്യക്തമാക്കി. യാതൊരു…

Read More

കുനോ ദേശീയ ഉദ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; ആകെ ചത്ത ചീറ്റകളുടെ എണ്ണം 9 ആയി

പ്രോജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ കൊണ്ടുവന്ന ചീറ്റകളിൽ ഒരെണ്ണം കൂടി മരിച്ചു. ധാത്രി എന്ന് പേരുള്ള പെൺ ചീറ്റയാണ് ഇന്ന് രാവിലെയോടെ മരിച്ചത്. ഇതോടെ കുനോയിൽ എത്തിച്ച ആകെ ചീറ്റകളിൽ ഒൻപത് ചീറ്റകൾ മരിച്ചു. ആകെ 20 ചീറ്റുകളെയാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും നമീബിയയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചീറ്റകൾ ചത്ത പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രതികരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യൻ…

Read More

‘ചീറ്റകൾ ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയം’: അഭിമാന പ്രശ്നമാക്കരുതെന്ന് സുപ്രീം കോടതി

കുനോ ദേശീയ ഉദ്യാനത്തില്‍ ചീറ്റകൾ തുടര്‍ച്ചയായി ചാവുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി. ഒരു വര്‍ഷത്തിനുള്ളില്‍ 40 ശതമാനം ചീറ്റകളും ചാവുന്നത് ഗുരുതര വീഴ്ചയാണെന്നും ചീറ്റകളുടെ സംരക്ഷണത്തിനായി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. ഇന്ത്യയില്‍ എത്തിച്ച ചീറ്റകളില്‍ ഭൂരിഭാഗവും ചാകുന്നത് പ്രൊജക്ട് ചീറ്റ പദ്ധതിയുടെ പരാജയമാണ് സൂചിപ്പിക്കുന്നതെന്നും ഇത് അഭിമാന പ്രശ്‌നമാക്കി മാറ്റരുതെന്നും ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, ജെ.ബി. പര്‍ദിവാല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചീറ്റകളെ കൂട്ടത്തോടെ…

Read More

കുനോ ദേശീയോദ്ധ്യാനത്തിലെ ഒരു ചീറ്റ കൂടി ചത്തു; നാല് മാസത്തിനിടെ ചത്തത് 7 ചീറ്റകൾ

നമീബയിൽ നിന്ന് മദ്ധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ച ചീറ്റകളിൽ ഒരെണ്ണം കൂടി ചത്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തേജസ് എന്ന ആണ്‍ ചീറ്റ ചത്തതെന്ന് കുനോ ദേശീയോദ്യാനത്തിലെ അധികൃതര്‍ അറിയിച്ചു. ഇതോടെ നാല് മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി. രാവിലെ 11 മണിയോടെ ചീറ്റയുടെ ശരീരത്തില്‍ മുറിവ് കണ്ടെത്തുകയും ഉടന്‍ തന്നെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഡോക്ടർമാർ എത്തി പരിശോധ നടത്തി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ചീറ്റയുടെ ശരീരത്തിൽ പരിക്കുകള്‍…

Read More