
കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം ; നിവേദനം നൽകി കുഞ്ഞാലി മരയ്ക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ
കുഞ്ഞാലി മരക്കാരുടെ ഇരിങ്ങൽ കോട്ടക്കൽ സ്ഥിതി ചെയ്യുന്ന സ്മാരകത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളെ കുറിച്ച് ഹ്രസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ പയ്യോളി മുനിസിപ്പൽ ചെയർമാൻ വി.കെ. അബ്ദുറഹിമാനുമായി കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ പ്രതിനിധികൾ ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. പയ്യോളി നഗരസഭയുടെ കൈവശമുള്ള ഭൂമിയിൽ കെട്ടിടം നിർമിച്ച് വിപുലമായ മ്യൂസിയം സജ്ജീകരിക്കാൻ ശ്രമങ്ങൾ നടത്തണമെന്ന് നിവേദക സംഘം ചെയർമാനോട് ആവശ്യപ്പെട്ടു. കുഞ്ഞാലി മരക്കാർ ഗ്ലോബൽ ഫൗണ്ടേഷൻ ജന. സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് ചെയർമാന് നിവേദനം കൈമാറി….