ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നു: കുഞ്ഞാലിക്കുട്ടി

ലോകകേരളസഭയ്ക്ക് എന്ത് റിസൽട്ടാണ് ഉണ്ടാക്കാൻ കഴിഞ്ഞതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവിൽ വന്നിട്ട് വർഷങ്ങളായിട്ടും കാര്യമായ പ്രവർത്തനം നടത്താൻ ലോക കേരള സഭയ്ക്കായിട്ടില്ല. ലോക കേരള സഭയേക്കാൾ ഫലപ്രദമായ പ്രവർത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലയാളികൾ വിദേശരാജ്യങ്ങളിൽ ആശ്രയിക്കുന്നത് കെഎംസിസിയെ ആണ്. പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങളിൽ കെഎംസിസി വലിയതോതിലാണ് സഹായം നൽകുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട് നടന്ന കെഎംസിസി ഗ്ലോബല്‍ മീറ്റില്‍ പറഞ്ഞു.

Read More

ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ; വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പി കെ കുഞ്ഞാലികുട്ടി

മുസ്ലിം ലീഗിനെതിരായ വിമർശനത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി  പി കെ കുഞ്ഞാലികുട്ടി. ലീഗിനെതിരെ വിമർശനം ഉണ്ടാകും ഇല്ലെങ്കിലെ അത്ഭുതം ഉണ്ടാകൂ. വയനാട്ടിലും പാലക്കാടും യുഡിഫിന് വൻ ഭൂരിപക്ഷമാണ് ഉള്ളത്. ഈ വിജയത്തിൽ ലീഗിനും പാണക്കാട് തങ്ങൾക്കും ഉള്ള പങ്ക് വലുതാണ്.   ഇന്ന് വന്ന കണക്ക് പ്രകാരം എൽഡി എഫ് പലയിടത്തും മൂന്നാമതാണ്. എസ്‌ഡിപിഐ ജമാത്തെ ഇസ്ലാമി ആരോപണം ഉന്നയിക്കുമ്പോ ഇടതുപക്ഷം അവരുടെ അവസ്ഥ കൂടി ആലോചിക്കണം വോട്ടുചോർച്ച ഉണ്ടാകുന്നത് എൽഡിഎഫിന് ആണെന്നും  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. …

Read More

റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും’: കുഞ്ഞാലിക്കുട്ടി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിക്കുന്നതിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. രണ്ട് സീറ്റിൽ മത്സരിക്കുന്നത് സാധാരണ കാര്യമാണെന്നും കഴിഞ്ഞ തവണ പ്രധാനമന്ത്രിയും രണ്ട് സീറ്റിൽ മത്സരിച്ചിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. റായ്ബറേലിയിലെ മത്സരം ഇൻഡ്യ മുന്നണിയുടെ സാധ്യതകൾ വർധിപ്പിക്കും. രാഹുൽ മത്സരിക്കണം എന്ന ആവശ്യം ലീഗും മുന്നോട്ട് വെച്ചു. ഇതുസംബന്ധിച്ച് കെ സി വേണുഗോപാലുമായി സംസാരിച്ചിരുന്നു. ഭൂരിപക്ഷം തികയ്ക്കില്ല എന്ന സംശയം ബിജെപിക്ക് നല്ലപോലെയുണ്ട്. മത്സരിക്കുന്ന വിവരം മറച്ചുവെച്ച് വയനാടിനെ വഞ്ചിച്ചു…

Read More

‘ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്’; ചിലത് തിളച്ച് ശരിപക്ഷത്ത് വരുമെന്ന് ഇപി ജയരാജൻ

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി ജയരാജൻ പറഞ്ഞു. ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോൺഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജൻ…

Read More

ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിൻ്റെ ധൂർത്തിന് കുറവില്ല: കുഞ്ഞാലിക്കുട്ടി

ബജറ്റിൽ പ്രഖ്യാപിച്ച അധിക നികുതി പിൻവലിക്കും വരെ പ്രതിപക്ഷ സമരം തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ജനങ്ങൾ ദുരിതത്തിലാകുമ്പോഴും സർക്കാരിൻ്റെ ധൂർത്തിന് കുറവില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു. അധിക നികുതി ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം ആരംഭിച്ച രാപ്പകൾ സമര സമാപന സമ്മേളനത്തിൽ കോഴിക്കോട് നിന്ന് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ജന ജീവിതം ദുസ്സഹമാക്കുന്ന തീരുമാനമടുക്കാൻ ഒരുസർക്കാരിനും ആധികാരം ഇല്ല. നികുതി വർധന പിൻവലിച്ചില്ലെങ്കിൽ സർക്കാരിന് ഒരു ഇഞ്ച് പോലും മുൻപോട്ട് പോകാൻ ആകാത്ത വിധം ജനരോഷം ഉണ്ടാകും. വിലക്കയറ്റത്തിനെതിരെ…

Read More

തരൂരിനെ ചൊല്ലിയുള്ള കോൺഗ്രസ് വിഭാഗീയതയിൽ അതൃപ്തി; പരിഹാരം വേണമെന്ന് ആവശ്യപ്പെടുമെന്ന് മുസ്ലിം ലീഗ്

ശശി തരൂരുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിലുണ്ടായ വിഭാഗീയതയിൽ മുസ്ലിം ലീഗിന് അതൃപ്തി. പ്രശ്‌നങ്ങൾ യുഡിഎഫ് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്നതായി മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ അലോസരപ്പെടുത്തുന്നതാണ്. ഇന്ന് ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ കോൺഗ്രസിനുളളിലെ വിഭാഗീയത പ്രധാന വിഷയമായി. വിഷയത്തിൽ പ്രശ്‌നപരിഹാരം ഉടൻ വേണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. നിയമസഭയിൽ ഉന്നയിക്കേണ്ട ചില കാര്യങ്ങളിൽ മുസ്ലിം ലീഗിന് പാർട്ടിയുടേതായ അഭിപ്രായമുണ്ടെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ലീഗിന്റെ അഭിപ്രായം നാളെ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. യുഡിഎഫിൽ…

Read More

തരൂരിനെ എങ്ങനെ ഉപയോഗിക്കണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ; ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി

ശശി തരൂരിനെ എങ്ങനെ ഉപയോഗിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കോൺഗ്രസിൽ പ്രശ്‌നമുണ്ടെങ്കിൽ അത് കോൺഗ്രസ് തന്നെ പരിഹരിക്കും. അതിനുള്ള പ്രാപ്തി കോൺഗ്രസിനുണ്ട്. ശശി തരൂരിന്റെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിൽ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കോൺഗ്രസ് ഐക്യത്തോടുകൂടി മുന്നോട്ട് പോകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണ്. ഐക്യ ജനാധിപത്യ മുന്നണി കെട്ടുറപ്പോടെ മുന്നോട്ട് പോകും. ശശി തരൂരുമായുള്ള നാളത്തെ കൂടികാഴ്ചയിൽ സ്വാഭാവികമായും രാഷ്ട്രീയ വിഷയം ചർച്ചയാകും. അജണ്ട…

Read More