ചിരിപ്പൂരം തീർക്കാൻ ‘കുണ്ടന്നൂരിലെ കുത്സിതലഹള’ക്കാർ എത്തുന്നു
തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കാൻ ‘കുണ്ടന്നൂരിലെ കുത്സിതലഹള’യുമായി ജനപ്രിയതാരങ്ങളെത്തുന്നു. ന്യൂജെൻ താരങ്ങൾക്ക് ഏറെ പ്രധാന്യമുള്ള ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും വൻ ഹിറ്റായി മാറിയിരുന്നു. കുണ്ടന്നൂർ എന്ന ഗ്രാമത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലെടുക്കാൻ മടിയുള്ള ഒരു കൂട്ടം ഭർത്താന്മാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രത്തിൻറെ ഉള്ളടക്കം. പുതുമയുള്ള കഥാസന്ദർഭങ്ങളും അപ്രതീക്ഷിത ട്വിസ്റ്റുകളും നിറഞ്ഞ ചിത്രം പ്രതീക്ഷയോടെയാണു പ്രേക്ഷകർ കാത്തിരിക്കുന്നത്. ട്രെയിലറിലെ തൊഴിലുറപ്പ് സ്ത്രീകൾ തമ്മിലുള്ള ആക്ഷൻ രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. കേഡർ…