
ആർ.എസ്.എസിനെ വലിച്ചിഴക്കുന്നതിൽ ഗൂഢലക്ഷ്യം; പൂരംകലക്കിയത് ആർ.എസ്.എസെന്ന് തെളിയിക്കാൻ വെല്ലുവിളിച്ച് കുമ്മനം
തൃശൂർ പൂരംകലക്കിയത് ആർ.എസ്.എസ് ആണോയെന്ന് തെളിയിക്കാൻ മന്ത്രി കെ.രാജനെ വെല്ലുവിളിച്ച് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. പൂരംകലക്കലിൽ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാർക്കാണ് ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു. ‘പൂരം കലക്കിയത് ആർ.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? മൂന്ന് മന്ത്രിമാർ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തിൽ നിന്നൊഴിഞ്ഞുമാറാൻ അവർക്ക് കഴിയുമോ? മറുപടി പറയാൻ ആർ.എസ്.എസിൻറെ ആരും നിയമസഭയിൽ ഇല്ലാതിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷവും…