കാസർഗോഡ് കുമ്പളയിലെ നിധി വേട്ട ; പുരാവസ്തു വകുപ്പിൻ്റെ പരാതിയിൽ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

കാസർകോട് കുമ്പള ആരിക്കാടി കോട്ടയിലെ നിധി വേട്ടയിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പുരാവസ്തു വകുപ്പിൻ്റെ പരാതിയിലാണ് കേസെടുത്തത്. കോട്ടയിൽ അതിക്രമിച്ചു കയറി ഖനന പ്രവർത്തനങ്ങൾ നടത്തി എന്നതിനാണ് കേസ്. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സംഭവം. വെള്ളമില്ലാത്ത കിണറിലിറങ്ങിയാണ് ഇവർ നിധിയുണ്ടെന്ന് പറഞ്ഞ് ഖനനം നടത്തിയത്. 2 പേർ കിണറിന് ഉള്ളിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. ശബ്ദംകേട്ട് നാട്ടുകാർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ഇതോടെ…

Read More

‘പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം’; ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍

കാസർകോട് കുമ്പളയിൽ പൊലീസുകാർ പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മരണത്തിന് ഉത്തരവാദി പൊലീസുകാരാണെന്നും ഫർഹാസിൻറെ ബന്ധുക്കൾ ആരോപിക്കുന്നു. അതേസമയം പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുസ്‌ലിം ലീഗിൻറെ നേതൃത്വത്തിൽ കുമ്പള പൊലീസ് സ്റ്റേഷനിൽ ധർണ ആരംഭിച്ചിട്ടുണ്ട്. പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ ആദ്യ ഘട്ട വകുപ്പുതല നടപടി എടുത്തിട്ടുണ്ട്. എസ്.ഐ ഉൾപ്പടെ മൂന്ന് പൊലീസുകാരെ ഇന്ന് രാവിലെയോടെ സ്ഥലം മാറ്റി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ…

Read More