
പക്ഷികളെ കാണണോ…; കുമരകത്തേക്കു വരൂ
പക്ഷികളെ കാണാനും ഒരു ദിവസത്തെ സഞ്ചാരത്തിനും കുട്ടനാടന്‍ ഉള്‍പ്പെടെയുള്ള നാടന്‍ രുചിക്കൂട്ട് അറിയാനും വരു കുമരകത്തേക്ക്. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷണകേന്ദ്രം നിങ്ങളെ കാത്തിരിക്കുന്നു. 14 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷിസങ്കേതം ഇന്ത്യയിലെതന്നെ അപൂര്‍വ ദേശാടനപ്പക്ഷികളെയും തണ്ണീര്‍ത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. കോട്ടയത്തെ വേമ്പനാട് തടാകവും തീരങ്ങളും അടങ്ങുന്നതാണ് ഇത്. ആയിരക്കണക്കിനു ദേശാടന പക്ഷികളടക്കമുള്ള ജലപക്ഷികളെ കാണാന്‍ ഇവിടെ സന്ദര്‍ശകരെത്തുന്നു. ഹിമാലയം മുതല്‍ സൈബീരിയയില്‍ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം. ജൂണ്‍…