മേഘവിസ്‌ഫോടനത്തിന് പിന്നാലെ കുളുവിൽ മിന്നൽ പ്രളയം; ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു

മേഘവിസ്ഫോടനത്തിന് പിന്നാലെ ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ മിന്നൽ പ്രളയം. ദേശീയപാത മൂന്നിൽ ലേ- മണാലി പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ധുണ്ഡിക്കും പൽച്ചനുമിടയിൽ ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മണാലിയിലേക്ക് അത്യാവശ്യസാഹചര്യങ്ങളിൽ മാത്രമേ യാത്ര പാടുള്ളൂ എന്ന് പോലീസ് നിർദേശിച്ചു. ശ്രദ്ധയോടെ ഡ്രൈവ് ചെയ്യണമെന്നും വഴിയിൽ അപകടമുണ്ടാവാനുള്ള സാധ്യത മുൻകൂട്ടിക്കാണണമെന്നും പോലീസ് അറിയിച്ചു. മണാലിയിലേക്കുള്ള വാഹനങ്ങളെ വഴിതിരിച്ചുവിടാൻ തുടങ്ങി. മണ്ഡിയിൽ 12, കിന്നൗരിൽ രണ്ട്, കങ്ഗ്രയിൽ ഒന്ന് എന്നിങ്ങനെ സംസ്ഥാനത്ത് ആകെ 15 പാതകളിൽ…

Read More

കുളുവിൽ പാരാഗ്ലൈഡിംഗിനിടെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; പൈലറ്റ് അറസ്റ്റിൽ

പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്. സംഭവത്തിൽ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.  തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭർത്താവ് സായ് മോഹനും സഹപ്രവർത്തകർക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവിൽ എത്തിയതെന്ന് പട്ലികുഹൽ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ്…

Read More