ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ; അഞ്ച് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മു കാശ്മീരിലെ കുൽ​ഗാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 5 ഭീകരരെ വധിച്ചു. 2 സൈനികർക്ക് പരിക്കേറ്റു. കുൽ​ഗാമിലെ കാദ്ദർ മേഖലയിൽ ഇന്നലെ വൈകീട്ടാണ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം തെരച്ചിൽ തുടങ്ങിയത്. സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇതിനിടെയാണ് രണ്ട് സൈനികർക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും, ആരോ​ഗ്യനില തൃപ്തികരമാണെന്നും സൗത്ത് കശ്മീർ ഡിഐജി അറിയിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

Read More

കശ്മീരിലെ കുൽഗാമിലുമുണ്ട് ‘ഒക്കച്ചങ്ങായിമാർ’; തരിഗാമി തോൽപ്പിച്ചത് അവിശുദ്ധ കൂട്ടുകെട്ടിനെയെന്ന് റിയാസ്

കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ നിന്ന് വിജയിച്ച മുഹമ്മദ് യൂസഫ് തരിഗാമിക്കും വോട്ടർമാർക്കും അഭിവാദ്യമർപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗ്ഗീയതകളുടെ മുഖ്യ-പൊതുശത്രു ഇടതുപക്ഷവും സി.പി.എമ്മുമാണെന്നതിന്റെ ഏറ്റവും ഉറച്ച ദൃഷ്ടാന്തമാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ കുൽഗാമിലെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടെന്ന് മന്ത്രി പറഞ്ഞു. മുഹമ്മദ് യൂസഫ് തരിഗാമിയെ ജയിക്കാനനുവദിച്ചുകൂടാ എന്ന ഇക്കൂട്ടരുടെ വല്ലാത്ത ആഗ്രഹം അതാണ് വ്യക്തമാക്കുന്നതെന്നും റിയാസ് പറഞ്ഞു. ‘ജമാഅത്തെ ഇസ്ലാമിയും ബി.ജെ.പിയും ചേർന്ന അവിശുദ്ധ കൂട്ടുകെട്ടിനെയാണ് അദ്ദേഹം തോല്പിച്ചത്. ജനങ്ങളെ തമ്മിലടിപ്പിക്കുന്ന മതവർഗ്ഗീയ ആശയങ്ങളെ…

Read More

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, 3 പേർക്ക് പരിക്ക്

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു. മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും  കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.  ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ…

Read More

കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു: 8 ഭീകരരെ സൈന്യം വധിച്ചു

ജമ്മു കാശ്മീരില്‍ ഇന്നലെ മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലില്‍ ഹിസ്‌ബുള്‍ മുജാഹിദ്ദീൻ സീനിയര്‍ കമാൻഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവില്‍ദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരെ വധിച്ചെന്നാണ് സൈന്യം അറിയിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ഇപ്പോള്‍ സൈന്യം വ്യക്തമാക്കിയത്. ഹിസ്ബുള്‍ മുജാഹീദ്ദീൻ സീനിയർ…

Read More

സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ജമ്മു കശ്മീരിലെ കുൽഗാമിൽ ഒരു ജവാന് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കരസേന ജവാന് വീരമൃത്യു. കുൽഗാം ജില്ലയിലാണ് സംഭവം. മോഡർഗാം ഗ്രാമത്തിൽ സൈന്യം പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. മൂന്നു ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുന്നു.

Read More

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

കുൽഗാമിലെ റെഡ്‌വാനി മേഖലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഭീകരരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനും വീണ്ടെടുക്കാനും ഇതുവരെ സാധിച്ചിട്ടില്ല. ഏപ്രിൽ 28 ന് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വില്ലേജ് ഡിഫൻസ് സ്ക്വാഡ് കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കത്വ ജില്ലയിൽ സുരക്ഷാ ഏജൻസികൾ തിരച്ചിൽ വ്യാപകമാക്കിയിരുന്നു. നുഴഞ്ഞുകയറിയ ഭീകരർ പ്രദേശത്ത് തമ്പടിക്കുന്നതായി ഏപ്രിൽ 29 ന്…

Read More