‘കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തിട്ടില്ല’ ; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘന വിഷയത്തിൽ വിശദീകരണവുമായി തോമസ് ഐസക്

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിൽ പ്രതികരണവുമായി പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ഐസക്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽദാന പദ്ധതിയെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. കുടുംബശ്രീയുമായി പണ്ടുമുതലേ അടുപ്പമുള്ളതാണ്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തിട്ടില്ല. അവരുടെ പരിപാടി നടക്കുന്നുണ്ടെങ്കിൽ അവിടെ കയറി വോട്ട് ചോദിക്കും. ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുള്ള പരിപാടിയാണ് തൊഴിൽദാന പദ്ധതി. അതിനെ താറടിക്കാനാണ് യു.ഡി.എഫ് ശ്രമം. ജനകീയ പരിപാടികൾ യു.ഡി.എഫിനെ അലട്ടുന്നു. വിശദീകരണ നോട്ടിസിൽ കലക്ടർക്കു മറുപടി നൽകുമെന്നും…

Read More

ആര്‍ത്തവ കാലയളവില്‍ കുടുംബശ്രീ ജീവനക്കാര്‍ക്ക് ഒരു ദിവസം വര്‍ക്ക് ഫ്രം ഹോം: മന്ത്രി എം ബി രാജേഷ്

കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായതായി മന്ത്രി എം ബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് കുടുംബശ്രീ മിഷനിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ കാലയളവില്‍ മാസത്തില്‍ ഒരു ദിവസത്തെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ ഗവേണിംങ് ബോഡി യോഗത്തില്‍ തീരുമാനമായി. ഏവര്‍ക്കും സാര്‍വ്വദേശീയ വനിതാദിനാശംസകള്‍ ഒരോ സ്ത്രീയും ഒരു സമൂഹത്തിന്‌എത്രി വിലപ്പെട്ടതാണെന്ന് തിരിച്ചറിയുകയാണ് ഓരോ വനിതാ ദിനവും. Invest…

Read More

പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിൽ ലക്ഷങ്ങളുടെ കുടുംബ ശ്രീ ഫണ്ട് തട്ടിപ്പ്; നേതാക്കൾക്ക് പങ്കെന്ന് പ്രതിപക്ഷം

സിപിഐഎം ഭരിക്കുന്ന പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം പഞ്ചായത്തിൽ 69 ലക്ഷത്തിന്റെ തട്ടിപ്പ്. കുടുംബശ്രീ ഫണ്ടിലാണ് ക്രമക്കേട് നടത്തിയിരിക്കുന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്‍റ്, വി.ഇ.ഒ എന്നിവർക്കെതിരെ നപടിക്ക് ശുപാർശ ചെയ്തു. ഇന്ന് ചേർന്ന കുടുംബശ്രീ യോഗത്തിലാണ് തീരുമാനം. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാൻസർ ചികിത്സ സഹായം, ജനകീയ ഹോട്ടൽ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി നടത്തിയത്. കുടുംബശ്രീ ഓഡിറ്റ് വിഭാഗമാണ് ക്രമക്കേട് കണ്ടെത്തിയത്. അതേസമയം, തട്ടിപ്പിൽ ഭരണപക്ഷത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. തട്ടിപ്പിൽ…

Read More

ചരിത്രത്തിലേക്ക് ചുവടുവെച്ച് കുടുംബശ്രീ നര്‍ത്തകിമാര്‍; ലോക റെക്കോര്‍ഡ് സ്വന്തമാക്കി മെഗാ തിരുവാതിര,അണിനിരന്നത് 7027 കുടുംബശ്രീ പ്രവര്‍ത്തകര്‍

7027 കുടുംബശ്രീ നര്‍ത്തകിമാര്‍ ഒരേ താളത്തില്‍ തിരുവാതിരക്കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ തൃശൂര്‍ കുട്ടനെല്ലൂര്‍ ഗവ. കോളേജ് ഗ്രൗണ്ടില്‍ പിറന്നത് പുതു ചരിത്രം. ലോകത്തിലെ ഏറ്റവും കൂടുതല്‍ പേര്‍ അണിനിരന്ന തിരുവാതിരക്കളിക്കുള്ള റെക്കോര്‍ഡ് ഇനി തൃശൂരിലെ കുടുംബശ്രീ കലാകാരികള്‍ക്ക് സ്വന്തം. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ്, ടാലന്റ് വേള്‍ഡ് റെക്കോര്‍ഡ്സ് എന്നിവയിലാണ് മെഗാ തിരുവാതിര ഇടം നേടിയത്. ടൂറിസം വകുപ്പും തൃശൂര്‍ ഡിടിപിസിയും ജില്ലാഭരണകൂടവും കോര്‍പറേഷനും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ഏഴായിരത്തിലേറെ പേര്‍…

Read More