കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്ന്; ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമെന്ന് മന്ത്രി ആർ ബിന്ദു. കെടിയു വിസിയെ നിയമിക്കേണ്ടത് സർക്കാർ നൽകുന്ന പാനലിൽ നിന്നാണെന്ന് കെടിയു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ട്. സംസ്ഥാനത്ത് സർവകലാശാലകളുടെ പ്രവർത്തനത്തിന് സർക്കാർ നൽകുന്ന പിന്തുണ വലുതാണ്. എന്നാൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണ് ഗവർണർ പറയുന്നത്. ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണ്. സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ട് അടിക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. സംഘപരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണ് ഗവർണർ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ഗവർണർ…

Read More

സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി സുപ്രീം കോടതി

കേരള സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി. മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നു കോടതി അഭിപ്രായപ്പെട്ടു. കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയത്. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെ തുടർന്നാണു യൂണിവേഴ്സിറ്റി–യുജിസി…

Read More

സാങ്കേതിക സർവകലാശാല താത്ക്കാലിക വി സിയായി ഡോ. സജി ഗോപിനാഥ് ചുമതലയേറ്റു

സജി ഗോപിനാഥ് കെടിയു താതകാലിക വിസിയായി ചുമതലയേറ്റു. ഡിജിറ്റൽ സർവകലാശാല വിസി ആയ സജി ഗോപിനാഥിന് അധിക ചുമതലയായാണ് കെടിയു വിസി സ്ഥാനം കൂടി നൽകിയത്. മുൻ വിസി സിസാ തോമസ് സർക്കാർ സർവീസിൽ നിന്ന് വിരമിച്ച പശ്ചാത്തലത്തിലാണ് ചുമതല മാറ്റം. സർക്കാർ നൽകിയ മൂന്നംഗ പാനലിൽ നിന്ന് ഇന്നലെയാണ് ഗവർണർ സജീ ഗോപിനാഥിനെ വി സിയായി നിയമിച്ച് വിജ്ഞാപനമിറക്കിയത്. അനുമതിയില്ലാതെ വി സി സ്ഥാനം ഏറ്റെടുത്തത് വീഴ്ചയെന്ന് കാട്ടി സിസാ തോമസിന് സർക്കാർ ഇന്നലെ കുറ്റാരോപണ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം തുറമുഖത്തിനെതിരായ സംഘർഷത്തെ തുടർന്ന് പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം എൻഐഎ അന്വേഷിക്കുന്നു. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി വിഴിഞ്ഞം പൊലീസിനോട് റിപ്പോർട്ട് തേടി. ആക്രമണത്തിന് പിന്നിൽ പുറത്ത് നിന്നുള്ളവരുടെ ഇടപെടലുണ്ടോ എന്നാണ് പ്രധാനമായും എൻഐഎ അന്വേഷിക്കുന്നത്. ………………………….. വിഴിഞ്ഞത്തെ ഹിന്ദു ഐക്യവേദി മാര്‍ച്ചിന് പോലീസ് അനുമതി നിഷേധിച്ചു. സംഘര്‍ഷ മേഖലയില്‍ മാര്‍ച്ച് എത്താന്‍ അനുവദിക്കില്ലെന്ന് ഡിഐജി ആര്‍ നിശാന്തിനി പറഞ്ഞു. മാര്‍ച്ച് തടയാനുള്ള പൊലീസ് ക്രമീകരണം ഏര്‍പ്പെടുത്തി. വിഴിഞ്ഞം സംഘര്‍ഷത്തില്‍ തീവ്രസംഘടനകള്‍ ഉള്ളതായി ഇപ്പോള്‍ വിവരമില്ലെന്നും…

Read More

കെടിയു വിസി നിയമനം; സര്‍ക്കാരിന് പിടിവാശിയില്ലെന്ന് ആര്‍ ബിന്ദു

കെടിയു വി സി നിയമനത്തില്‍ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു. അപ്പീല്‍ പോകണമോ എന്നതില്‍ അടക്കം തീരുമാനം പിന്നീട്. സര്‍ക്കാരിന് പിടിവാശിയില്ല. യോഗ്യതയുടെ കാര്യത്തില്‍ സര്‍ക്കാരിന് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ട്. അതിപ്പോള്‍ പറയുന്നില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. സര്‍വകലാശാല വിഷയത്തില്‍ അസാധാരണ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം പുറത്താക്കിയ വി സിയുടെ പേര് മാറ്റാതെ സാങ്കേതിക സര്‍വകലാശാല. കെടിയു ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോഴും വിസിയായി കാണിച്ചിരിക്കുന്നത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് മദ്യവില കൂടും. മദ്യകമ്പനികള്‍ ബിവറേജസ് കോര്‍പറേഷന് മദ്യം നല്‍കുമ്പോഴുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാൻ തീരുമാനിച്ചതിന് പിന്നാലെ വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ മദ്യത്തിന്റെ വില വർധിക്കും. …………………………. ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ചാന്‍സലറും ഗവര്‍ണറും ഒരാളാണെങ്കിലും ഈ രണ്ട് അധികാരങ്ങളും വ്യത്യസ്തമാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കെ.ടി.യു കേസില്‍ തങ്ങളുടെ വാദം കോടതിയില്‍ ഉന്നയിക്കുകയായിരുന്നു സര്‍ക്കാര്‍. …………………………. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ…

Read More