തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ

തെലങ്കാന റവന്യൂ മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ വസതിയിൽ അടുത്തിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡുകളിൽ കോൺഗ്രസിൻ്റെയും ബിജെപിയുടെയും മൗനത്തെക്കുറിച്ച് തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) വർക്കിംഗ് പ്രസിഡൻ്റ് കെടി രാമറാവു. മാത്രമല്ല തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളെ ഇഡിയിൽ നിന്ന് സംരക്ഷിക്കുന്ന ‘ബിഗ് ബ്രദർ’ ആരാണെന്ന് കെടിആർ ചോദിച്ചു. കോൺഗ്രസ്-ബിജെപി നേതാക്കൾ ഡൽഹിയിൽ പലപ്പോഴും ഏറ്റുമുട്ടുമ്പോൾ, തെലങ്കാനയിലെ അവരുടെ പെരുമാറ്റം മറഞ്ഞിരിക്കുന്ന സഖ്യത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കൾക്കെതിരെ ഇഡി റെയ്ഡ് നടത്തിയിട്ടും…

Read More

സാമന്ത-നാഗചൈതന്യ വിവാഹമോചനം; മാപ്പ് പറയണം, സുരേഖയ്ക്കെതിരെ വക്കീൽ നോട്ടിസ് അയച്ച് കെടിആർ

സമാന്ത – നാഗചൈതന്യ വിവാഹമോചനവുമായി ബന്ധപ്പെട്ട് തെലങ്കാന വനിതാ മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമർശത്തിൽ തെലുങ്ക് സിനിമാ, രാഷ്ട്രീയ രംഗത്ത് വൻ പ്രതിഷേധം. നാഗചൈതന്യയുടെയും സമാന്തയുടെയും വിവാഹമോചനത്തിനുള്ള കാരണം ബിആർഎസ് നേതാവ് കെ.ടി. രാമറാവു (കെടിആർ) ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ പ്രസ്താവന. സുരേഖയുടെ പരാമർശത്തെ എതിർത്ത് സമാന്തയും നാഗചൈതന്യയും ബിആർഎസും നാഗചൈതന്യയുടെ പിതാവ് നാഗാർജുനയും രംഗത്തെത്തിയിരുന്നു. സുരേഖയ്‌ക്കെതിരെ കെടിആർ മാനനഷ്ടത്തിന് വക്കീൽ നോട്ടിസ് അയച്ചു. പരാമർശത്തിന് 24 മണിക്കൂറിനകം മാപ്പു പറയണമെന്നും ഇല്ലെങ്കിൽ സിവിൽ, ക്രിമിനൽ…

Read More

രാജീവിന്റെ പ്രതിമ സ്ഥാപിച്ചാൽ നീക്കുമെന്ന് കെടിആർ; തൊട്ടുനോക്കൂ എന്ന് വെല്ലുവിളിച്ച് രേവന്ത് റെഡ്ഡി

രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നതിനെച്ചൊല്ലി തെലങ്കാനയിൽ കോൺഗ്രസ് – ബി.ആർ.എസ്. വാക്‌പോര്. തെലങ്കാന സെക്രട്ടേറിയറ്റിന് മുൻപിൽ രാജീവ് ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാനാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. എന്നാൽ ഇതിൽ ശക്തമായ എതിർപ്പുമായി മുൻ മന്ത്രിയും ബി.ആർ.എസ്. നേതാവുമായ കെ.ടി രാമ റാവു രംഗത്തെത്തി. സെക്രട്ടേറിയറ്റ് പരിസരത്ത് രാജീവ് ഗാന്ധിയുടെ പ്രതിമ എത്രയും പെട്ടെന്ന് സ്ഥാപിക്കുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. എന്നാൽ, അടുത്തതവണ അധികാരത്തിൽ എത്തുകയാണെങ്കിൽ പ്രതിമ സ്ഥാപിച്ചിടത്ത നിന്ന് നീക്കുമെന്ന് കെ.ടി.ആർ. പറഞ്ഞു. ‘എന്റെ…

Read More