
‘തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബിജെപിയിൽ ചേരും’; ആരോപണവുമായി ബിആർഎസ് നേതാവ് കെ.ടി രാമറാവു
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉടന്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേരുമെന്ന് മുൻ മന്ത്രിയും ബിആർഎസ് നേതാവുമായ കെ.ടി രാമറാവു. “ഇതുവരെ 15 തവണ പറഞ്ഞു, രേവന്ത് റെഡ്ഡി ഒരിക്കൽ പോലും പ്രതികരിച്ചിട്ടില്ല. ഈ ഭൂമിയിലെ ചെറിയ കാര്യങ്ങളില്‍ വരെ അഭിപ്രായം പറയുന്ന ആളാണ് അദ്ദേഹം. ഞാനൊരു പ്രത്യേക ആരോപണം ഉന്നയിച്ചിട്ടുണ്ട്- രേവന്ത് റെഡ്ഡി കോൺഗ്രസിൽ തുടരില്ല.രേവന്ത് റെഡ്ഡി മാത്രമല്ല ദക്ഷിണേന്ത്യയിലെ മറ്റൊരു നേതാവും ബി.ജെ.പിയില്‍ ചേരും”കെടിആര്‍ പറഞ്ഞു. “രേവന്ത് റെഡ്ഡിയുടെ പെരുമാറ്റം നോക്കൂ. ഒരു വശത്ത്…