‘ഏത് കേസും ഒന്നുമല്ലാതാക്കാൻ പ്രാപ്തിയും ശേഷിയുമുള്ളവർ’: ആഭ്യന്തര വകുപ്പിനെതിരെ കെ.ടി ജലീൽ

ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എസ്പി സുജിത്ത് ദാസിന്റെയും പിവി അൻവർ എംഎൽഎയുടെയും ആരോപണങ്ങളിൽ ആഭ്യന്തര വകുപ്പ് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എഡിജിപി എം.ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങൾ പരിശോധിക്കണം. ഏത് കേസും അട്ടിമറിക്കാൻ പ്രാപ്തിയുള്ള സംഘമാണ് ഇവർ. ഐപിഎസുകാർ കീഴുദ്യോഗസ്ഥരോട് അടിമകളെ പോലെയാണ് പെരുമാറുന്നത്. പൊതുപ്രർവർത്തകരോട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പുച്ഛമാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാമ്പത്തിക…

Read More

വിധി പറഞ്ഞത് ഏകപക്ഷീയമായി; ലോകായുക്ത സിറിയക് ജോസഫിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് കെ.ടി ജലീൽ

ലോകായുക്ത ഭേദ​ഗതി ബില്ലിന് രാഷ്ട്രപതി അം​ഗീകാരം നൽകിയതോടെ ലോകായുക്തയെ വെല്ലുവിളിച്ച് കെ ടി ജലീൽ എം.എൽ.എ. ലോകായുക്ത സിറിയക് ജോസഫിനോട് 2022ൽ തനിക്കെതിരെയുള്ള വിധിയെ സംബന്ധിച്ച് പരസ്യ സംവാദത്തിന് തയ്യാറുണ്ടോയെന്നും കെ ടി ജലീൽ ചോദിച്ചു. യുഡിഎഫിന്റെ പ്രലോഭനങ്ങൾക്ക് വഴങ്ങി തികച്ചും ഏകപക്ഷീയമായാണ് വിധി പറഞ്ഞതെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ലോകായുക്തയ്ക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടെയാണ് കെ ടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റ്. സിറിയക് ജോസഫിനെപോലെ നീതിബോധം തൊട്ടുതീണ്ടാത്തവർ “ന്യായാധിപൻ” എന്ന വാക്കിനാൽ…

Read More

‘ലീഗിന് നഷ്ടമായ സീറ്റുകൾക്ക് പിന്നിൽ കോൺഗ്രസ് ബുദ്ധി’; ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വിമർശനവുമായി കെ.ടി ജലീൽ എം.എൽ.എ

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി കെ ടി ജലീൽ എം എൽ എ. മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യം ‘കള്ളനും പോലീസും’ കളിയായിരുന്നെന്നാണ് ജലീലിന്‍റെ വിമർശനം. തിരുവനന്തപുരത്തെ കഴക്കൂട്ടം സീറ്റ് മുതൽ ലീഗിന് നഷ്ടമായ എല്ലാ സീറ്റുകളുടെയും പിന്നിൽ കോൺഗ്രസ് ബുദ്ധിയായിരുന്നെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടികാട്ടി.നേതൃത്വം അണികളുടെ ആത്മവിശ്വാസം തകർത്ത് കോൺഗ്രസിന് മുന്നിൽ അടിയറവ് പറഞ്ഞ് നിൽക്കുമ്പോൾ ലീഗിന്‍റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാൻ സാധാരണക്കാരായ ലീഗ് പ്രവർത്തകർക്ക് ബാധ്യതയുണ്ട്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ. ഒരു…

Read More

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിയ സംഭവം; കോൺഗ്രസിനെയും പ്രിയദർശനേയും കടന്നാക്രമിച്ച് കെ.ടി ജലീൽ എം.എൽ.എ

ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേര് വെട്ടിയ സംഭവത്തിൽ പ്രതികരണവുമായി കെ ടി ജലീൽ എംഎൽഎ. എത്ര കോൺഗ്രസ് നേതാക്കന്മാർ വിഷയത്തിൽ പ്രതികരിച്ചുവെന്ന് കെടി ജലീൽ ചോദിച്ചു. നിയമസഭയിലാണ് കെടി ജലീലിന്റെ പ്രതികരണം. കോൺഗ്രസ്സിന്റെ പ്രതിഷേധം ഒരിടത്തും കണ്ടില്ല. മന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയ സമിതിയിൽ ഒരു മലയാളി കൂടി ഉണ്ടെന്നത് വേദനിപ്പിക്കുന്നുവെന്നും ജലീൽ പറഞ്ഞു. പ്രിയദർശൻ കൂട്ടുനിന്നാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടി മാറ്റിയത്. ഇതിനെതിരായാണ് ജലീലിന്റെ പ്രതികരണം ഉണ്ടായത്. ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങളിൽ…

Read More

ഗവര്‍ണറെ കുതിരവട്ടത്തോ ഊളമ്പാറയിലോ താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ അടിയന്തരമായി കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല ഗവര്‍ണര്‍ താമസിക്കേണ്ടതെന്നും കേരളത്തിലെ സർവകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാൻസലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ചെതിർക്കണമെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജലീലിന്‍റെ കുറിപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിലല്ല. കേന്ദ്ര സർക്കാർ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്പാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണം. കേരളത്തിലെ സർവകലാശാലകളെ…

Read More

കശ്മീർ വിവാദ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ കേസ് അവസാനിപ്പിക്കുന്നു

പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന വിശേഷിപ്പിച്ച സംഭവത്തിൽ കെ.ടി.ജലീൽ എംഎൽഎയ്ക്കെതിരെ എടുത്ത കേസ് പോലീസ് അവസാനിപ്പിക്കുന്നു. ആർഎസ്എസ് നേതാവിന്റെ പരാതിയിൽ കോടതി നിർദേശപ്രകാരം ജലീലിനെതിരെ തിരുവല്ല കീഴ്വായ്പൂർ പോലീസാണ് കലാപ ആഹ്വന കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നത്. ആരോപിക്കപ്പെട്ട കുറ്റങ്ങൾ അടിസ്ഥാന രഹിതമാണ്. അത് തെളിയിക്കത്തക്ക സാക്ഷിമൊഴികളൊന്നും ലഭ്യമായിട്ടില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരന് പോലീസ് നോട്ടീസ് നൽകി. പരാതിക്കാരന് വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നും പോലീസ് നിർദേശിച്ചിട്ടുണ്ട്.

Read More

‘കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല’; കെ.ടി.ജലീൽ

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ എംഎൽഎ. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീൽ വിമർശിച്ചു. കുറിപ്പിന്റെ പൂർണരൂപം വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ല….

Read More