മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും വിമർശിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും;വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് സാദിഖലി തങ്ങളെ മാറ്റുക , കെ.ടി ജലീൽ എം.എൽഎ

മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണത്തിൽ തങ്ങളെയും മുസ്ലിം ലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ. കാരണം ലീഗിന്‍റെ സംസ്ഥാന പ്രസിഡണ്ടാണ് തങ്ങൾ. പാണക്കാട് പ്രേമികൾക്ക് വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡൻ്റിന്‍റെ സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റി കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലത്. പാണക്കാട് തങ്ങൻമാരെ രാഷ്ട്രീയ നേതൃത്വം കയ്യാളുന്നതിൽ നിന്ന് ഒഴിവാക്കി നിർത്തി, മത സംഘടനാ നേതൃത്വത്തിലും ‘ഖാളി ഫൗണ്ടേഷനിലും പതിമിതപ്പെടുത്തിയാൽ മാത്രമേ അവർ വിമർശനത്തിന് അതീതരാകൂവെന്നും…

Read More

രാജ്യസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ; മുസ്ലിം ലീഗിനെ പുകഴ്ത്തി കെ.ടി ജലീൽ എംഎൽഎ

കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് ഉണർന്നും ഉയർന്നും പ്രവർത്തിക്കാൻ ലീഗ് നേതൃത്വത്തിന് അറിയുമെന്ന് വെളിപ്പെടുത്തുന്നതാണ് രാജ്യസഭയിലേക്കുള്ള അഡ്വ. ഹാരിസ് ബീരാന്റെ സ്ഥാനാർഥിത്വമെന്ന് സി.പി.എം സഹയാത്രികൻ കെ.ടി. ജലീൽ. ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതാനുള്ള നീക്കങ്ങൾ സംഘ്പരിവാർ ശക്തിപ്പെടുത്തിയ കാലത്ത് നിയമ പാണ്ഡിത്യമുള്ള ഒരാളെ രാജ്യസഭയിലേക്കയക്കാൻ സാദിഖലി തങ്ങൾ കാണിച്ച ഔചിത്യം അഭിനന്ദനീയമാണെന്നും അ​ദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്ന ബി പോക്കർ സാഹിബിനെ പാർലമെന്റിലേക്ക് അയച്ച് നിയമനിർമ്മാണ പ്രക്രിയയിൽ ഭാഗഭാക്കാവാൻ അവസരമൊരുക്കിയ മുസ്‍ലിംലീഗ്, ഖാഇദെമില്ലത്ത് മുഹമ്മദ്…

Read More