ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം; വർഗീയ വിഷം ചീറ്റുന്ന പി.സി ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണം: കെ.ടി ജലീൽ

വിദ്വേഷ പരാമര്‍ശത്തില്‍പി.സി ജോർജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഇടത് എംഎൽഎ കെ.ടി ജലീൽ. വർഗീയ വിഷം ചീറ്റുന്ന ജോർജിനെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കണമെന്ന് ജലീൽ ആവശ്യപ്പെട്ടു. ശക്തമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോർജിനെതിരെ ശക്തമായ നടപടികൾ എടുക്കാൻ ആഭ്യന്തരവകുപ്പ് മുന്നോട്ടു വരണം. അതുണ്ടായില്ലെങ്കിൽ അതേ ഭാഷയിൽ ആരെങ്കിലും അതിനോടു പ്രതികരിച്ചാൽ കേരളം ഭ്രാന്താലയമായി മാറും. അതുവഴി നാം നേടിയെടുത്ത നേട്ടങ്ങളുടെ ഗരിമ മങ്ങുകയും കേരളത്തിന്റെ സൽപ്പേര് തകരുകയും ചെയ്യും. മലയാളികൾ ആർജിച്ച മതനിരപേക്ഷ…

Read More

മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീൽ പഠിക്കണം; നിരവധി സംഘടനകളെ ഒറ്റിയെന്ന് നജീബ്

കെ.ടി ജലീൽ സിമി ആയിരുന്നെന്നും, നിരവധി സംഘടനകളെ ഒറ്റിയ ആളാണെന്നും നജീബ് കാന്തപുരം. ഭാവിയിൽ ജലീൽ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാൽ പോരാ, ഇഎംഎസിനെയും ജലീൽ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീൽ പഠിക്കണമെന്നും നജീബ് വിമർശിച്ചു. തൃശൂർ മണ്ഡലം തന്നെ പിണറായി ബിജെപിക്ക് മറിച്ചുകൊടുത്തു. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കികൊടുക്കാൻ മലയാളികളുടെ വിശ്വാസത്തെയാണ് സിപിഎം അട്ടിമറിച്ചത്. ഏത് തരത്തിലുള്ള വർഗീയതയും ഉപയോഗിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ…

Read More

യുഡിഎഫിന്‍റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നു; ഇതോടെയാണ് സഭ അലങ്കോലപ്പെടുത്തി അവർ സമ്മേളനം തടസപ്പെടുത്തിയത്: ജലീൽ

കള്ളി പൊളിയുമെന്ന് വന്നപ്പോൾ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാലും ചുരുട്ടി ഓടിയെന്ന് കെ ടി ജലീൽ എംഎല്‍എ. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അപമാനിച്ചു എന്ന് പറഞ്ഞ് ഇന്ന് പ്രതിപക്ഷം സഭയിൽ കൊണ്ടുവന്ന അടിയന്തിര പ്രമേയം ചർച്ചക്കെടുക്കാൻ മുഖ്യമന്ത്രി സമ്മതിച്ചത് യുഡിഎഫിന് ഇടിത്തീയായി. ഇതോടെ വെട്ടിലായ പ്രതിപക്ഷം ചർച്ച ഒഴിവാക്കാൻ നടത്തിയ പൊറാട്ടുനാടകമാണ് തുടർന്ന് നിയമസഭയിൽ കണ്ടതെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.  സഭ നേരെ ച്ചൊവ്വെ നടന്നാൽ ഉച്ചയ്ക്ക് 12ന് യുഡിഎഫിന്‍റെ പതിനാറടിയന്തിരം കഴിക്കുമെന്ന് ഭയന്നു. ഇതോടെയാണ് സഭ…

Read More

‘പ്രസ്താവനയെ പിഎംഎ സലാം വികൃതമാക്കി, തന്റെ വാക്കുകൾ വളച്ചൊടിച്ചു’; ജലീൽ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് കെടി ജലീൽ എംഎൽഎ. വളരെ സദുപദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത്. താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയായിരുന്ന സമയത്ത് വലിയ രീതിയിൽ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. കോൺഗ്രസ്സും മുസ്ലിം ലീഗും അതിനെ സപ്പോർട്ട് ചെയ്തു. അന്ന്…

Read More

ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീൽ പറഞ്ഞത്, ഉത്തരവാദിത്തം സിപിഎം ഏറ്റെടുക്കണം; പി.എം.എ സലാം

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സ്വർണ കള്ളക്കടത്തിനെതിരേ മതവിധി പുറപ്പെടുവിക്കണമെന്ന കെ.ടി ജലീലിന്റെ പ്രസ്താവനയ്ക്കെതിരേ മുസ്ലീംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കുറ്റകൃത്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഒരു സമുദായത്തിന്റെ തലയിലിടുകയാണെന്നും സി.പി.എം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സലാം പറഞ്ഞു. ആർ.എസ്.എസ് പോലും പറയാത്ത കാര്യമാണ് കെ.ടി ജലീൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണക്കടത്ത് ദേശവിരുദ്ധ പ്രവർത്തനമാണെന്നും അതിൽ വിശ്വാസികൾ ഇടപെടരുതെന്നും ആവശ്യപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ മതവിധി പ്രഖ്യാപിക്കണമെന്നുമാണ് കെ.ടി. ജലീൽ…

Read More

‘പോരാട്ടത്തിൽ സ്ഥാനം വിഷയമല്ല, കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നത്’; പിവി അൻവർ

പുതിയ പാർട്ടി രൂപീകരിക്കുമ്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവക്കുമെന്ന് പിവി അൻവർ. പോരാട്ടമാണ്, അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും. സ്പീക്കർ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും അൻവർ പറഞ്ഞു. തന്റെ പുതിയ പാർട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അൻവർ അറിയിച്ചു. കെടി ജലീൽ മറ്റാരുടേയോ കാലിലാണ് നിൽക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നിൽക്കാൻ ശേഷിയില്ലെന്നും അൻവർ പറഞ്ഞു. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീൽ പറയുമ്പോൾ ആരെങ്കിലും അദ്ദേഹത്തെ വെടി…

Read More

വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും തളളിപ്പറയില്ല; അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് ജലീൽ

പി.വി. അൻവർ രൂപികരിക്കുന്ന പുതിയ പാർട്ടിയിലേക്കില്ലെന്ന് കെ.ടി. ജലീൽ. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകുമെന്നും ജലീൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷത്തെ ബി.ജെ.പി. അനുകൂലികളാക്കാൻ ആണ് ശ്രമം നടക്കുന്നത്. പാർട്ടിയോടൊ മുന്നണിയോടൊ നന്ദികേട് കാണിക്കില്ല. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയേയോ പാർട്ടിയേയോ തള്ളിപറയില്ല. അങ്ങനെ വന്നാൽ ഒരു വിഭാഗം സംശയത്തിൻ്റെ നിഴലിൽ നിർത്തപ്പെടും. അത് കേരളത്തെ വലിയ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കും. അങ്ങനെ ഒരു പാതകം ഉണ്ടായിക്കൂടായെന്നും ജലീൽ പറഞ്ഞു. എ.ഡി.ജി.പിയെ പൂർണ്ണമായി തന്നെ മാറ്റണമെന്നും…

Read More

‘തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു; സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്ന് ജലീൽ

തെരെഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ടി ജലീൽ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധയില്ല. അത് കോൺഗ്രസിനോടുമില്ല, സിപിഎമ്മിനോടുമില്ല. സി പി എമ്മിനോട് സഹകരിച്ച് പോകാനാണ് താല്പര്യമെന്നും കെ ടി ജലീൽ മാധ്യമങ്ങളോട് പറഞ്ഞു. അൻവറിനോട് ചില കാര്യങ്ങളിൽ യോജിപ്പുണ്ട്, എന്നാൽ ചില കാര്യങ്ങളിൽ യോജിപ്പ് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതൽ വെളിപ്പെടുത്തലുകൾ വൈകിട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തിൽ പറയുമെന്നും  കെ ടി ജലീൽ അറിയിച്ചു. ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന് നേരത്തെ കെടി ജലീൽ എംഎൽഎ…

Read More

‘ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു, ഒരു കൈപ്പിഴ’; നിയമസഭാ കേസിൽ ജലീൽ

നിയമസഭ തല്ലിപ്പൊളിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റസമ്മതം നടത്തി കെ.ടി ജലീൽ എംഎൽഎ. അന്ന് സ്പീക്കറുടെ കസേരയിൽ തൊടാൻ പാടില്ലായിരുന്നെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് മറുപടിയായിക്കുറിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കെടി ജലീൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ലെന്ന കമന്റ് വന്നത്. ഇതിന് അദ്ദേഹം മറുപടി നൽകുകയായിരുന്നു. ‘അസംബ്ലിയിൽ ഇ.പി ജയരാജന്റെ കൂടെ നിന്ന് സ്പീക്കറുടെ കസേര വലിച്ചിട്ടത് ശരിയായില്ല. താങ്കൾ…

Read More

‘ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കും അടക്കിനിർത്താനാകില്ല, ഉപ്പുനിന്നവരെ വെള്ളം കുടിപ്പിച്ചേ അടങ്ങൂ!’; അൻവറിന് പിന്തുണയുമായി കെടി ജലീൽ

പിവി അൻവർ എംഎൽഎയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ രംഗത്ത്. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അൻവറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്‌സ്ബുക്ക് പോസ്റ്റിൽ ജലീൽ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന മോഹത്തിന് അന്ത്യം കുറിക്കപ്പെട്ടു. സ്വർണ്ണക്കടത്തിൽ പങ്കാളിയായവരുടെ സാമ്പത്തിക സ്രോതസ്സുകൾ അടിയോടെ മാന്തി പുറത്ത് ഇടും. ഉപ്പ് തിന്നരെ വെള്ളം കുടിപ്പിച്ചേ അടങ്ങു. ചാവേറുകളാകാൻ തീരുമാനിച്ചവരെ ഒരു ശക്തിക്കു…

Read More