
വാർത്തകൾ ഒറ്റനോട്ടത്തിൽ
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക ഖത്തർ സന്ദർശനത്തിന് തുടക്കമായി. ഹമദ് അന്താരാഷട്ര വിമാനത്താവളത്തിലെത്തിയ യുഎഇ പ്രസിഡന്റിനെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി സ്വീകരിച്ചു. …………………………… ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ. …………………………… കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിക്ക് നഷ്ടപരിഹാരം നൽകണമെന്ന്…