കെഎസ്‌യു ക്യാമ്പിലെ കൂട്ടത്തല്ല്: സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 4 പേര്‍ക്ക് സസ്പെൻഷൻ

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ കൂട്ടത്തല്ലിൽ നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, എറണാകുളം ജില്ലാ സെക്രട്ടറി ആഞ്ജലോ ജോർജ്, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്‌ അൽ ആമീൻ അഷറഫ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജെറിൻ ആര്യനാട്  എന്നിവരെ സംഘടനയിൽ നിന്ന് സസ്പെൻ്റെ ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ക്യാമ്പിൽ സംഘർഷം ഉണ്ടായത്. നിരവധി പ്രവർത്തകർക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിൻറെ ജനൽച്ചില്ലുകൾ തകർന്നു. വാര്‍ത്ത മാധ്യമങ്ങൾക്ക് നൽകിയെന്ന…

Read More

കെഎസ്‌യു സംസ്ഥാന പഠന ക്യാമ്പിലെ തമ്മിൽ തല്ല് ; സംഘടനാ നേതൃത്വത്തിന് വീഴ്ച പറ്റി , കെപിസിസി അന്വേഷണ സമിതി

കെഎസ്‍യു സംസ്ഥാന ക്യാംപിലെ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കെപിസിസി അന്വേഷണ സമിതി. വിശദമായ അന്വേഷണം നടത്തി കൂടുതല്‍ പേര്‍ക്കെതിരെ അച്ചടക്കനടപടി വേണമെന്നാണ് ആവശ്യം. കെപിസിസി നേതൃത്വവുമായി ആലോചിക്കാതെയാണ് ക്യാമ്പ് നിശ്ചയിച്ചതെന്നും കെ സുധാകരനെ ക്ഷണിക്കാഞ്ഞത് വിഭാഗീയതയുടെ ഭാഗമാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. മൂന്നംഗ സമിതി തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ട് കെപിസിസി അധ്യക്ഷന് കൈമാറി. അലോഷ്യസ് സേവിയറിന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി, ക്യാംപ് നടത്തിപ്പില്‍ പരാജയപ്പെട്ടുവെന്നാണ് കെപിസിസി അന്വേഷണ സമിതിയുടെ പ്രധാന കുറ്റപ്പെടുത്തല്‍. തെക്കന്‍ മേഖലാ…

Read More

സംസ്ഥാന ക്യാമ്പിലെ കൂട്ടത്തല്ല്; വാർത്ത നിഷേധിച്ച് കെഎസ്‍യു

ക്യാമ്പിലെ കൂട്ടത്തല്ല് നിഷേധിച്ച് കെഎസ്‍യു നേതൃത്വം. സംസ്ഥാന ക്യാമ്പിൽ ചില തർക്കങ്ങൾ ഉണ്ടായി, അതിനെ പർവതീകരിച്ച് കാണിക്കാനാണ് ശ്രമം നടക്കുന്നതെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംഘർഷം ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു ക്യാമ്പസിലെ വാട്സ്ആപ്പ് ഗ്രൂപ്പിലെ തർക്കത്തെ ചൊല്ലിയുള്ള തർക്കമാണ് പഠന ക്യാമ്പില്‍ ഉണ്ടായതെന്നും അലോഷ്യസ് സേവ്യർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംഘടനയെ അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കെപിസിസി അന്വേഷണത്തോട് സഹകരിക്കും. ക്യാമ്പിലെ ആഭ്യന്തര കാര്യങ്ങൾ…

Read More

സിദ്ദാർത്ഥന്‍റെ മരണം: കുടുംബത്തിന് പിന്തുണയുമായി കെഎസ് യു

വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിന്‍റെ  മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. വെറ്റിനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്‍റെ  അച്ഛന്‍റെ  പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്‍റ്  ആവശ്യപ്പെട്ടു….

Read More

കേരള സർവകലാശാല കലോത്സവ വേദിയിൽ സംഘർഷം

കേരള സർവകലാശാല കലോത്സവ വേദിയിൽ എസ്.എഫ്.ഐയും കെ.എസ്.യു തമ്മിൽ സംഘർഷം. പ്രവർത്തകരെ എസ്.എഫ്.ഐക്കാർ മർദിച്ചെന്ന് ആരോപിച്ചുള്ള കെ.എസ്.യുവിന്റെ പ്രതിഷേധത്തിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗവ. ലോ കോളജ് വിദ്യാർഥികളായ നിതിൻ തമ്പി, റൂബൻ എന്നിവർക്കാണ് മർദനമേറ്റത്. ഇതോടെ കെ.എസ്.യു പ്രതിഷേധവുമായെത്തുകയായിരുന്നു. യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ കലോത്സവത്തിന്റെ പ്രധാന വേദിയിൽ കയറി കെ.എസ്.യു പ്രവർത്തകർ പ്രതിഷേധിച്ചു. ഇതോടെ മത്സ‍രത്തിന് തടസം നേരിടുകയും ചെയ്തു. തുടർന്ന് മത്സരാർഥികൾ പ്രതിഷേധത്തിനെതിരെ രം​ഗത്തെത്തിയതോടെ സെനറ്റ് ഹാളിൽ വാക്കേറ്റവുമുണ്ടായി….

Read More

പദ്മജാ വേണുഗോപാലിന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ

സെക്രട്ടേറിയറ്റിനു മുന്നിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ് യു പ്രവർത്തകർ. ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധത്തിനിടെ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ നിലത്തിട്ട് കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു പ്രവർത്തകർ. മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസിന്റെ സമുന്നതനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൾ പദ്മജ വേണു​ഗോപാൽ ഇന്നാണ് ബിജെപിയിൽ ചേർന്നത്. പ്രകാശ് ജാവദേക്കറിൽ നിന്നാണ് അവർ അം​ഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ കഴിഞ്ഞ കുറേ വർഷങ്ങളായി സന്തുഷ്ടയല്ലെന്നും നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും പദ്മജ പറഞ്ഞു.

Read More

പരീക്ഷാ സമയത്തെ വിദ്യാഭ്യാസ ബന്ദ്; കെഎസ്‌യു വിദ്യാർത്ഥികളോട് ചെയ്യുന്നത് കടുത്ത ദ്രോഹമെന്ന് മന്ത്രി വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തത്. എന്നാൽ സംസ്ഥാനത്ത് എസ്എസ്എൽസി,…

Read More

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.  ‘സിദ്ധാർത്ഥനെ കൊന്നത് എസ്.എഫ്.ഐ’ എന്ന മുദ്രാവാക്യം ഉയർത്തി, എസ്.എഫ്.ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. അതേസമയം സിദ്ധാർത്ഥന്റെ മരണത്തിനെ തുടർന്ന് കെ.എസ്.യു വയനാട് ജില്ലാ…

Read More

നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ സംഭവം; കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു

 നവകേരള ബസ്സിനുനേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കേസെടുത്തു. ഷൂ എറിഞ്ഞ കേസിലെ പ്രതികളായ ബേസില്‍ വര്‍ഗീസ്, ദേവകുമാര്‍, ജെയ്ദീന്‍, ജോണ്‍സണ്‍ എന്നിവരുടെ പരാതിയിലാണ് മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ പരാതി നല്‍കിയത്. ഈ മാസം 10-ന് പെരുമ്പാവൂരിലെ ഓടക്കാലിയില്‍ വച്ചാണ് മുഖ്യമന്ത്രിയും 20 മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ്സിനുനേരെ കെ.എസ്.യു. പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ് പ്രതിഷേധിച്ചത്. ഇവര്‍ ബസ്സിനുനേരെ ഷൂ എറിയുന്നതിന്റെയും തുടര്‍ന്ന് പോലീസ് ഇവരെ ക്രൂരമായി…

Read More

കെഎസ്‌യു ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിചാർജ് നടത്തി. സംഘർഷത്തിൽ പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ചിനിടെ നവകേരള സദസിൻറെ പ്രചരണ ബോർഡുകളും പ്രവർത്തകർ അടിച്ചു തകർത്തു. പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലുകയായിരുന്നു. നിരവധിപേർക്ക് പരിക്കേറ്റു. നിലത്തുവീണ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ചാണ് പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോയത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്. പൊലീസ്…

Read More