കെഎസ്‌യു-എസ്എഫ്ഐ സംഘർഷം ; മാർ ഇവാനിയോസ് കോളജിലെ കെഎസ്‌യു കൊടിമരം തകർത്തതായി പരാതി

തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ…

Read More