എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെഎസ്‌യു നേതാക്കളെ സസ്പെൻ്റ് ചെയ്ത് കേരള വർമ കോളേജ്

കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാവിനെ ക്രൂരമായി മർദ്ദിച്ച കെഎസ്‌യു നേതാക്കളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെഎസ്‌യു നേതാക്കളായ ഗോകുൽ ഗുരുവായൂർ, അക്ഷയ് എന്നിവരെയാണ് കേരള വർമ്മ കോളേജിൽ നിന്ന് രണ്ടാഴ്ചത്തേക്ക് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കലോത്സവം ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അധ്യാപകരുടെയും കോളേജ് യൂണിയന്റെയും പരാതിയിലാണ് നടപടി. പരാതി പരിഗണിക്കാൻ ഇന്ന് ചേർന്ന കോളേജ് കൗൺസിലിലിൽ ഭൂരിപക്ഷം അംഗങ്ങളും സസ്പെൻഷനെ അനുകൂലിച്ചുവെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു. വധശ്രമ…

Read More

കെഎസ്‌യു-എസ്എഫ്ഐ സംഘർഷം ; മാർ ഇവാനിയോസ് കോളജിലെ കെഎസ്‌യു കൊടിമരം തകർത്തതായി പരാതി

തൃശൂരിൽ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിന് പിന്നാലെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ച തലസ്ഥാനത്തേക്കും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ സ്ഥാപിച്ച കെഎസ്‌യുവിന്‍റെ കൊടിമരവും തോരണങ്ങളും എസ്എഫ്ഐ പ്രവർത്തകർ തകർത്തെന്നാണ് പരാതി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കെഎസ്‌യു യൂണിറ്റ് ക്യാംപസിൽ സ്ഥാപിച്ച കൊടിമരമാണ് തകർത്തിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഭവ സ്ഥലത്തെത്തിയ പൊലീസുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്നും എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചറിഞ്ഞതായും കെഎസ്‌യു ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. തൃശൂർ കേരളവർമ്മ കോളെജിൽ…

Read More

ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളെന്ന് കെഎസ്‍യു; രേഖകൾ പുറത്തുവിട്ട് ഷമ്മാസ്

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഭൂമി ഇടപാട് രേഖകളുമായാണ് ഷമ്മാസ് വാർത്താസമ്മളനത്തിനെത്തിയത്.  ദിവ്യ പ്രസിഡന്റ്‌ ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ…

Read More

കണ്ണൂർ തോട്ടട ഐടിഐയിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷം ; പൊലീസ് ലാത്തി വീശി

കണ്ണൂർ തോട്ടട ഐടിഐയിൽ കെ എസ് യു- എസ് എഫ് ഐ സംഘർഷം. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കെട്ടിയ കൊടി എസ്എഫ്ഐ പ്രവർത്തകർ തകർത്തതോടെയാണ് സംഘർഷമുണ്ടായത്. ക്യാമ്പസിനുളളിൽ പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. സംഘർഷം കനത്തതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ട് സംഘടനയിലുമുളളവർ പരസ്പരം ഏറ്റുമുട്ടിയതോടെ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 

Read More

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള- കാലിക്കറ്റ് സർവകലാശാലകൾ ഫീസ് കൂട്ടുന്നു ; നാളെ പഠിപ്പ് മുടക്കി സമരത്തിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

നാല് വർഷ ബിരുദ കോഴ്സുകൾ മറയാക്കി കേരള- കാലിക്കറ്റ് സർവകലാശാലകൾ ഫീസ് നിരക്കുകൾ കുത്തനെ കൂട്ടിയെന്നാരോപിച്ച് കെഎസ്‍യു പ്രതിഷേധം ശക്തമാക്കുന്നു. സമര പരിപാടികളുടെ ഭാഗമായി വ്യാഴാഴ്ച (2024 നവംബർ 14) കേരള, കാലിക്കറ്റ് സർവകലാശാലകളുടെ കീഴിലുള്ള കോളേജുകളിൽ പഠിപ്പുമുടക്കി സമരം നടത്തുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. നാല് വർഷ ബിരുദ കോഴ്സുകൾ നിലവിൽ വരുമ്പോൾ ഫീസ് വർദ്ധന ഉണ്ടാവില്ലെന്ന സർക്കാർ വാദം നിലനിൽക്കെയാണ് ഫീസ് വർദ്ധിപ്പിച്ചു കൊണ്ട് സർവകലാശാലകളുടെ ഇരുട്ടടി ഉണ്ടായിരിക്കുന്നതെന്ന് കെഎസ്‍യു…

Read More

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി; കെഎസ്‌യു പ്രവർത്തകന് ജാമ്യം

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ കരിങ്കൊടി കാണിച്ച കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ജാമ്യം. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനാണ് ജാമ്യം ലഭിച്ചത്. ഇന്നലെയാണ് ഗോപുവിനെ നെയ്യാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്. ഒ.ആർ.കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിലായിരുന്നു കെഎസ്‌യുവിന്റെ പ്രതിഷേധം. അപ്രതീക്ഷിതമായി മുദ്രാവാക്യം വിളിച്ചുകൊണ്ട് കാറിന് മുന്നിലേക്ക് പ്രവർത്തകർ ചാടിവീഴുകയായിരുന്നു. കാറിന് മുന്നിൽ കരിങ്കൊടി കെട്ടി. പൊലീസ് തടയാൻ…

Read More

പ്ലസ് വൺ സീറ്റ് പ്രതിന്ധി; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‌യു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് കെഎസ്‌യുവും എഎസ്എഫും. പ്ലസ് വൺ സീറ്റ് പ്രതിന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഡിഡിഇ ഓഫീസിലേക്ക് കെഎസ്‌യു നടത്തിയ പ്രതിഷേധമാർച്ചിൽ ഉന്തും തളളും. മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ…

Read More

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ കെഎസ്‌യു പ്രതിഷേധം; ആർ.ഡി.ഡി. ഓഫീസിലേക്ക് മാർച്ച് നടത്തി

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധം കടുപ്പിച്ച് കെ.എസ്.യു. കോഴിക്കോട് ആർ.ഡി.ഡി. ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞു. ഉദ്യോഗസ്ഥരെ ഉള്ളിൽ പ്രവേശിപ്പിക്കാതെ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങുമ്പോൾ 3,22,147 കുട്ടികൾക്കാണ് പ്രവേശനം കിട്ടിയത്. മികച്ച മാർക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാർഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു. പ്രതിഷേധവുമായി രംഗത്തെത്തിയത്. എം.എസ്.എഫും പ്രതിഷേധിച്ചിരുന്നു. പ്ലസ് വൺ സീറ്റ്…

Read More

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് നേരെ കെഎസ്‌യു കരിങ്കൊടി; 5 മിനിറ്റോളം മന്ത്രി റോഡിൽ

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെഎസ്യു പ്രതിഷേധം. ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിൽ കെഎസ്യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നിൽ കരിങ്കൊടി കാട്ടി. പൊലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല. അഞ്ച് മിനിറ്റോളം മന്ത്രി റോഡിൽ കിടന്നു. പ്രവർത്തകർ തന്നെ സ്വയം മാറി…

Read More

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തൂത്തുവാരി കെഎസ് യു – എംഎസ്എഫ് സഖ്യം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ എസ്എഫ്‌ഐക്ക് നഷ്ടമാകുന്നത്. ചെയര്‍പേഴ്സണ്‍ -നിധിന്‍ ഫാത്തിമ പി (ഗവ. വിക്ടോറിയ കോളജ്, പാലക്കാട്), ജനറല്‍ സെക്രട്ടറി -മുഹമ്മദ് സഫ് വാന്‍, വൈസ് ചെയര്‍മാന്‍ -അര്‍ഷാദ് പികെ, വൈസ് ചെയര്‍പേഴ്സണ്‍ -ഷബ്‌ന കെടി, ജോയിന്റ് സെക്രട്ടറി -അശ്വിന്‍ നാഥ് കെപി എന്നിവരാണ് വിജയികള്‍.

Read More