Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Ksrtc Driver - Radio Keralam 1476 AM News

കെഎസ്ആർടിസി ഡ്രൈവറിന്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനെതിരെയും കേസെടുക്കാൻ കോടതി ഉത്തരവ്

കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെയായിരുന്നു യദുവിൻറെ പരാതി. കന്റോൺമെന്റ് പൊലീസിനോടാണ് കേസെടുക്കാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ടേറ്റ് കോടതി 3 നിർദേശം നൽകിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ പരാതികളാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്. പരാതി…

Read More

മേയറുമായി റോഡിൽ വാക്കുതർക്കം: മെമ്മറി കാർഡ് കാണാതായതിലും സംശയം ഡ്രൈവറെ

മേയർ ആര്യാ രാജേന്ദ്രനുമായി റോഡിൽ വാക്കുതർത്തിലേർപ്പെട്ട കെഎസ്ആർടിസി ഡ്രൈവർ യദുവിനെ വിടാതെ പൊലീസ്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണിൽ സംസാരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. ഇതിനെക്കുറിച്ച് കെഎസ്ആർടിസിക്കും റിപ്പോർട്ട് നൽകും. തൃശൂരിൽ നിന്ന് യാത്ര തുടങ്ങി മേയറുമായി പ്രശ്‌നമുണ്ടായ പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത്രയും ദൂരം യാത്രചെയ്യുന്നതിനിടെ ബസ് നിർത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റിൽ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ…

Read More

കണ്ടക്ടർ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളം; കെഎസ്ആർടിസി ഡ്രൈവർ

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുമായുള്ള തർക്കവുമായി ബന്ധപ്പെട്ട കേസിൽ സംഭവം നടക്കുന്ന സമയത്ത് കെഎസ്ആർടിസി ബസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർക്കെതിരെ ഗുരുതര ആരോപണവുമായി ഡ്രൈവർ യദു. മേയറുമായി തർക്കമുണ്ടായ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടക്ടർ ഡിവൈഎഫ്‌ഐ പ്രവർത്തകനാണെന്നും അന്ന് കണ്ടക്ടർ മുൻ സീറ്റിലാണ് ഇരുന്നതെന്നും പിൻസീറ്റിലാണ് ഇരുന്നതെന്ന് പൊലീസിനോട് പറഞ്ഞത് പച്ചക്കള്ളമാണെന്നും യദു പറഞ്ഞു. എംഎൽഎ സച്ചിൻ ദേവ് ബസിൽ കയറിയപ്പോൾ എഴുന്നേറ്റ് സീറ്റ് നൽകിയത് കണ്ടക്ടറാണ്. എംഎൽഎ വന്നപ്പോൾ സഖാവേ ഇരുന്നോളു എന്ന് പറഞ്ഞ് മുന്നിലെ സീറ്റ് മാറി…

Read More

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആർടിസി ഡ്രൈവര്‍ യദുവിന്‍റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി അപമാനിച്ചവർക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും കേസെടുക്കാത്ത കന്റോൺമെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്ന ബസ് ഡ്രൈവറുടെ പരാതിയെ കുറിച്ച് അന്വേഷിക്കാനാണ് നിലവിൽ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറും കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടറും അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്റ്റിങ് ചെയർ…

Read More

റോഡിലെ വാക്കേറ്റം; കെഎസ്ആർടിസി ബസിന് മുന്നിൽ കാർ കുറുകെയിട്ടു, മേയർ പറഞ്ഞത് കള്ളം

തലസ്ഥാനത്ത് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യം പുറത്തായി. സീബ്ര ലൈനിൽ കാർ നിർത്തിയാണ് മേയറും സംഘവും ബസ് തടഞ്ഞത്. ഇതോടെ കെഎസ്ആർടിസി ഡ്രൈവറുമായുള്ള വാക്‌പോരിൽ മേയറുടെ വാദം പൊളിയുകയാണ്. ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണുമ്പോഴും, തന്റെ വാഹനം ബസ് തടഞ്ഞിട്ടില്ലെന്നാണ് ആര്യ ആവർത്തിച്ചത്. പാളയം സാഫല്യം കോംപ്ലക്‌സിനു മുന്നിലെ റെഡ് സിഗ്‌നലിലാണ് കാർ…

Read More

ശബരിമല ഡ്യൂട്ടിക്കിടെ കെഎസ്ആർടിസി ഡ്രൈവർ സ്കൂൾ ബസിൽ; വിവിധ കുറ്റങ്ങളിലായി ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് സസ്പെൻഷൻ

ഗുരുതരമായ കൃത്യവിലോപവും ചട്ടലംഘനവും നടത്തിയ രണ്ട് ഡ്രൈവർമാരെയും മൂന്ന് കണ്ടക്ടർമാരെയും കെഎസ്ആർടിസി എക്സിക്യൂട്ടിവ് ഡയറക്ടർ (വിജിലൻസ്) അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. പയ്യന്നൂർ ഡിപ്പോയിലെ ഡ്രൈവറായ എ യു ഉത്തമൻ, വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറായ ജെ സുരേന്ദ്രൻ, താമരശ്ശേരി ഡിപ്പോയിലെ കണ്ടക്ടറായ എ ടോണി, തിരുവനന്തപുരം സിറ്റി ഡിപ്പോയിലെ കണ്ടക്ടറായ പി എസ് അഭിലാഷ്, പാലക്കാട് ഡിപ്പോയിലെ കണ്ടക്ടറായ പി എം മുഹമ്മദ് സാലിഹ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടും ചുമതല നിർവഹിക്കാതെ…

Read More

ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ കൊണ്ട് ബസ് വൃത്തിയാക്കിച്ചു; ജീവനക്കാരനെ സർവീസിൽ നിന്ന് മാറ്റി നിർത്തി കെഎസ്ആർടിസി

യാത്ര ചെയ്യുന്നതിനിടെ ബസിനുള്ളിൽ ഛർദിച്ചതിന്റെ പേരിൽ പെൺകുട്ടിയെ കൊണ്ട് തന്നെ ബസ് വൃത്തിയാക്കിച്ച ബസ് ഡ്രൈവർക്കെതിരെ നടപടി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ. ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റി നിർത്തിയത്. സംഭവത്തിൽ കെഎസ്ആർടിസിയുടെ വിജിലൻസ് വിഭാഗവും പൊലീസിന്റെ സ്പെഷൽ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം. സംഭവത്തില്‍ കെഎസ്ആർടിസി ഡ്രൈവറുടെ മകൾ കൂടിയായ പെൺകുട്ടിയുടെ വീട്ടുകാർ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നല്‍കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചെമ്പൂർ…

Read More

‘കൂലിപ്പണിക്ക് പോകാൻ അവധി തരണം’; പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ

കെഎസ്ആർടിസിയിൽ ശമ്പളവിതരണം വീണ്ടും മുടങ്ങിയതോടെ വേറിട്ട പ്രതിഷേധവുമായി കെഎസ്ആർടിസി ഡ്രൈവർ. ശമ്പളമില്ലാത്തതിനാൽ കൂലിപ്പണി എടുക്കാൻ മൂന്ന് ദിവസത്തെ അവധി ചോദിച്ചായിരുന്നു ഡ്രൈവർ അജുവിന്റെ പ്രതിഷേധം. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവറാണ് അജു. ബൈക്കിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല, ഗതികേട് കൊണ്ട് പ്രതിഷേധിച്ചതാണെന്നും അവധിക്കത്ത് തിരികെ വാങ്ങിയെന്നും അജു പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ നൽകി വരുന്ന സഹായധനം കൈമാറാത്തതാണ് കെഎസ്ആർടിസിയിൽ ശമ്പളവിതരണം നീളാൻ കാരണം. സാമ്പത്തിക പ്രതിസന്ധിയിലൂടെ പൊയ്ക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി, സർക്കാർ നൽകിവരുന്ന സഹായം കൊണ്ടാണ് ശമ്പളം…

Read More