കെഎസ്ആർടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചു തകർത്ത സംഭവം; യുവതി അറസ്റ്റിൽ

കോട്ടയം കോടിമതയിൽ വച്ച് കാർ യാത്രികരായ സ്ത്രീകൾ കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റിന്റെ ഹെഡ്ലൈറ്റ് തകർത്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹെഡ്ലൈറ്റ് തകർത്ത കോട്ടയം പൊൻകുന്നം സ്വദേശിനി സുലു (26) ആണ് അറസ്റ്റിലായത്. പൊതുമുതൽ നശിപ്പിച്ചതടക്കം ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് പൊലീസെടുത്ത കേസിലാണ് നടപടി. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ്. കോടിമതയിൽ വച്ച് സ്ത്രീകൾ സഞ്ചരിച്ചിരുന്ന കാറിലെ മിററിൽ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ തട്ടി.  ഇതോടെ ബസിലെ ജീവനക്കാരുമായി ഇവർ…

Read More

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് 15 വര്‍ഷം കഴിഞ്ഞും ആയുസ്; നിയമക്കുരുക്കാകുമെന്ന് ആശങ്ക

15 വര്‍ഷം കാലാവധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകളുടെ രജിസ്‌ട്രേഷന്‍ ഫിറ്റ്‌നെസ് പെര്‍മിറ്റ് എന്നിവ പുതുക്കി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമക്കുരുക്കായേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം 15 വര്‍ഷം കഴിയുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാകും. ഇത് മറികടക്കാന്‍ 15 വര്‍ഷം പിന്നിട്ട 237 കെ.എസ്.ആര്‍.ടി.സി. ബസുകളുടെ കാലാവധി 2024 സെപ്റ്റംബര്‍ 30 വരെ നീട്ടിനല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ വാഹനങ്ങളുടെ കാലാവധി നീട്ടുന്നതിന് സര്‍വീസ് ചാര്‍ജ്, ഫീസ്, ടാക്‌സ് എന്നിവ ഈടാക്കരുതെന്നു കാട്ടി കഴിഞ്ഞദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ………………………………. ചരിത്രത്തിലാദ്യമായി…

Read More

‘കാറിനെയും ബസിനെയും ഒരുമിച്ച് ഓവർടേക്ക് ചെയ്യാൻ ശ്രമം; നടത്തിയത് സർവത്ര നിയമലംഘനമെന്ന് റിപ്പോർട്ട്

വടക്കഞ്ചേരി ബസ് അപകടത്തിനു വഴിവച്ച ലൂമിനസ് ബസ് നടത്തിയത് സർവത്ര നിയമലംഘനമെന്നു മോട്ടർ വാഹനവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സംഭവത്തിൽ ഡ്രൈവർക്കു പുറമെ ഉടമയ്‌ക്കെതിരെയും കേസെടുക്കാൻ നിർദേശം നൽകി. അമിതവേഗമാണ് ഒൻപതു പേരുടെ ജീവനെടുത്ത അപകടത്തിന് കാരണമെന്നും സ്ഥിരീകരിച്ചു. അപകടത്തിനു തൊട്ടുമുൻപ് ബസ് 97.7 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചതെന്നു വ്യക്തമായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ബുധനാഴ്ച രാത്രി 11.30ന് ബസിന്റെ ജിപിഎസിൽ രേഖപ്പെടുത്തിയ വേഗമാണിത്. മുന്നിലുണ്ടായിരുന്ന കാറിനെയും കെഎസ്ആർടിസി ബസിനെയും ഒരുമിച്ച് ഓവർ ടേക്ക് ചെയ്യാനുള്ള ശ്രമമാണു ദുരന്തത്തിൽ കലാശിച്ചത്….

Read More