മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിയോട് ഒന്നും ഒളിച്ചുവയ്ക്കരുതെന്ന് ഹൈക്കോടതി; എസ്എഫ്‌ഐഒ അന്വേഷണം തുടരാം

മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിക്കെതിരേ ഹൈക്കോടതി. എസ്എഫ്‌ഐഒ അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നുവെന്നും അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒന്നും ഒളിച്ചുവയ്ക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കേസ് വീണ്ടും ഏപ്രിൽ അഞ്ചിന് പരിഗണിക്കും. മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കെ.എസ്.ഐ.ഡി.സിക്കെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്. അതേസമയം അനധികൃതമായ പണമിടപാട്…

Read More

SFIO അന്വേഷണം ; KSIDCയെ തകർക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന് മന്ത്രി പി.രാജീവ്

SFIO അന്വേഷണം, KSIDCയെ തകർക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മന്ത്രി പി രാജീവ്. KSIDC യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ. SFIO അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തിയാണ്. ബാങ്കിൽ നിന്ന് വായ്പയെടുത്താണ് KSIDC സംരംഭങ്ങൾക്ക് നൽകുന്നത്. ഏത് രേഖയും KSIDC നൽകുമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി….

Read More

‘ഒളിക്കാനില്ലെങ്കിൽ എന്തിന് ഭയക്കണം’;കെഎസ്ഐഡിസിയുടെ ആവശ്യം തള്ളി ഹൈക്കോടതി

വീണ വിജയന്റെ കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസി ഹൈക്കോടതിയിൽ. കെഎസ്‌ഐഡിസിയിലെ എസ്എഫ്‌ഐഒ അന്വേഷണ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഹർജി  ഹൈക്കോടതി തള്ളുകയായിരുന്നു. കേസ് 12ന് വീണ്ടും പരിഗണിക്കും. ഓർഡർ തരാതെയാണ് പരിശോധന നടത്തുന്നതെന്നായിരുന്നു ഹർജിയിൽ ഉന്നയിച്ചിരുന്നത്.  കെഎസ്‌ഐഡിസി എന്തിനാണ് അന്വേഷണത്തെ ഭയക്കുന്നതെന്ന് കോടതി ചോദിച്ചു. രേഖകൾ കൊടുക്കാനും കൊടുക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ എന്ന് ചോദിച്ച കോടതി എന്താണ് ഒളിച്ചു വെക്കാനുള്ളതെന്നും കെഎസ്‌ഐഡിസിയോട് ചോദിച്ചു. എന്തിനാണ് ഒരുപാട് ആശങ്കപ്പെടുന്നത്. ഒന്നും ഒളിയ്ക്കാനില്ലെങ്കിൽ പിന്നെന്തിന് ഭയക്കണമെന്ന് കെ.എസ്.ഐ.ഡി സിയോട്…

Read More

മാസപ്പടി കേസ്; അന്വേഷണ സംഘം തിരുവനന്തപുരത്ത് കെഎസ്ഐഡിസിയിൽ, പരിശോധന

വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച എസ്എഫ്‌ഐഒ അന്വേഷണത്തിൽ അന്വേഷണസംഘം കെഎസ്‌ഐഡിസിയിൽ. തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി കോർപ്പറേറ്റ് ഓഫീസിലാണ് സംഘം പരിശോധന നടത്തുന്നത്. അൽപ്പസമയം മുമ്പാണ് അന്വേഷണസംഘം ഇവിടെയെത്തിയത്. എസ്എഫ്‌ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ…

Read More