വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ; മുടങ്ങിയ ചിട്ടി തുക ഉടൻ അടയ്ക്കാൻ നോട്ടീസ്

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതരോട് കരുണയില്ലാതെ കെഎസ്എഫ്ഇ. മുടങ്ങിയ തവണകളുടെ തുക അടിയന്തരമായി അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ചൂരൽമല സ്വദേശികളായ സൗജത്ത് , മിന്നത്ത് എന്നിവർക്കാണ് കെഎസ്എഫ്ഇയിൽ നിന്നും നോട്ടീസ് കിട്ടിയത്. നിലവിൽ എല്ലാം നഷ്ടമായി താൽക്കാലിക പുനരധിവാസ കേന്ദ്രങ്ങളിലാണ് ഇരുവരുടെയും കുടുംബങ്ങൾ കഴിയുന്നത്. ജീവിക്കാൻ പണം ഇല്ലാത്ത ദുരിതത്തിൽ കഴിയുമ്പോൾ പണം ആവശ്യപ്പെടരുതെന്നാണ് കുടുംബങ്ങളുടെ അഭ്യർത്ഥന. നേരത്തെ ദുരിത ബാധിതരിൽ നിന്നും ഇഎംഐ അടക്കം പിടിക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെയാണ് കെഎസ്എഫ്ഇയുടെ കരുണയില്ലാത്ത നടപടി.  

Read More

കെഎസ്എഫ്ഇ പ്രവാസി ചിട്ടി ; കെഎസ്എഫ്ഇ അധികൃതരുടെ ജിസിസി രാജ്യങ്ങളിലെ പര്യടനം പൂർത്തിയായി

പ്രവാസി ചിട്ടിയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ. ഇതിന്‍റെ നിയമ വശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ പര്യടനത്തിന് സമാപനം കുറിച്ച് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോട്ടർമാർക്ക് പത്ത് ശതമാനം കമ്മീഷൻ നൽകും.വരിക്കാർ തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ കമ്മീഷൻ തുക ലഭിക്കും. പ്രവാസ ലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി. പ്രവാസി സൗഹൃദ മനോഭാവമാണ്…

Read More

കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി; നിക്ഷേപം 1200 കോടിയിലേക്ക്

പ്രവാസികളുടെ പ്രധാന സമ്പാദ്യ പദ്ധതിയായ പ്രവാസി ചിട്ടിയിലൂടെ കെ.എസ്.എഫ്.ഇ,  കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ച തുക 1,162 കോടി രൂപ കവിഞ്ഞു. പ്രവാസി ചിട്ടി ആരംഭിച്ച് കേവലം ആറാം വർഷത്തിലെത്തുമ്പോഴാണ് ഈ നേട്ടം സ്വന്തമായിരിക്കുന്നത്. ഇക്കാലത്തിനിടയിൽ പ്രവാസി ചിട്ടിയിലൂടെ 119 ലോകരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുവാനും കെ.എസ്.എഫ്.ഇയ്ക്ക് കഴിഞ്ഞു. 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം 119 രാജ്യങ്ങളിൽ നിന്നായി, 1,96,552 പ്രവാസികൾ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ചതിൽനിന്നും 2,919 ചിട്ടികളിലായി 97,785 പേർ പ്രവാസി ചിട്ടിയിൽ ചേർന്നു കഴിഞ്ഞു….

Read More

പൊള്ളചിട്ടികളടക്കം കെഎസ്എഫ്ഇ യിൽ വൻതിരിമറി

പൊള്ളചിട്ടികളടക്കം വൻതിരിമറിയാണ് കെഎസ്എഫ്ഇ യിൽ നടക്കുന്നതെന്നും ഇഡി നാളെ കെഎസ്എഫ്ഇയിലും വന്നുകൂടെന്നില്ലെന്നും സിപിഎം നേതാവ് എ കെ ബാലൻ പറഞ്ഞു. കരുവന്നൂർ തുടങ്ങും മുമ്പേ കെഎസ്എഫ്ഇയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിൽ നടപടി എടുത്തതാണെന്നും എകെ ബാലൻ വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ അടിസ്ഥാന അടിത്തറ ശക്തിപ്പെടുത്തുന്നതാണ് സഹകരണ മേഖലയെന്നും അവിടെ മൂന്നാലിടത്ത് പ്രശ്നം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോൺഗ്രസ് സഹകരണ സ്ഥാപനങ്ങളിലാണ് കൂടുതൽ പ്രശ്നമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ നടപടി കെഎസ്എഫ്ഇയിലെ തിരിമറികൾക്കെതിരെ സംസ്ഥാനം സ്വീകരിച്ചെന്നും കെഎസ്എഫ്ഇ…

Read More

നാല് വർഷം കൊണ്ട് 1000 കോടിയുടെ കിഫ്ബി ബോണ്ട് കരസ്ഥമാക്കി കെഎസ്എഫ്ഇ പ്രവാസി ചിട്ടി

നാല് വർഷങ്ങൾകൊണ്ട് 1000 കോടി രൂപയുടെ കിഫ്ബി ബോണ്ടുകൾ കരസ്ഥമാക്കി കേരള സർക്കാർ സ്ഥാപനമായ KSFEയുടെ പ്രവാസി ചിട്ടി. ചുരുങ്ങിയ കാലത്തിനിടയിൽ പ്രവാസലോകത്ത് വൻ സ്വീകാര്യതയാണ് KSFE പ്രവാസി ചിട്ടി നേടിയത്. 116 രാജ്യങ്ങളിൽനിന്നായി 1,73,000 കസ്റ്റമർ രജിസ്‌ട്രേഷനുകൾ പ്രവാസി ചിട്ടിയ്ക്ക് ലഭിച്ചു. ഗൾഫ് മേഖലയിൽ യു.എ.ഇയിൽനിന്ന് മാത്രം പ്രവാസി ചിട്ടിയ്ക്ക് കാൽ ലക്ഷത്തോളം ഉപഭോക്താക്കൾ ഉണ്ട്. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ഈ വലിയ വിജയം സമ്മാനിച്ച പ്രവാസലോകത്തോട്…

Read More