സംവിധായകൻ ഡോ. ബിജു കെഎസ്‌എഫ്‌ഡിസി ബോർഡ് അംഗത്വം രാജിവച്ചു

സംവിധായകൻ ഡോക്ടർ ബിജു കെഎസ്എഫ്ഡിസി ബോർഡ് അംഗത്വം രാജിവച്ചു. തൊഴിൽപരമായ കാരണങ്ങളാലാണു രാജിയെന്ന് ബിജു പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബിജുവിന്റെ രാജി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് ബിജുവിനെ പരിഹസിച്ചതാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തിയേറ്ററിൽ ആളുകയറാത്ത സിനിമകൾ എടുക്കുന്ന ബിജുവിനെ പോലെയുള്ളവർക്ക് എന്ത് പ്രസക്തിയാണുള്ളത് എന്നായിരുന്നു രഞ്ജിത്തിന്റെ പരാമർശം. ഡോ.ബിജു സംവിധാനം ചെയ്ത അദൃശ്യജാലകങ്ങൾ എന്ന സിനിമയുടെ റിലീസ്…

Read More