‘പണി’ തോട്ടികെട്ടി വാങ്ങി മോട്ടോർ വാഹന വകുപ്പ്; കെ എസ ഇ ബി വീണ്ടും ഫ്യൂസ് ഊരി

വൈദ്യുതി ലൈനിൽ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകൾ വെട്ടാൻ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി വാഹനത്തിന് പിഴചുമത്തിയതിന് പിന്നാലെ, വൈദ്യുതി ബില്ലടക്കാൻ വൈകിയ വിവിധ സ്ഥലങ്ങളിലെ മോട്ടോർ വാഹന വകുപ്പ് ഓഫിസുകളുടെ ഫ്യൂസ് ഊരുന്ന നടപടി തുടരുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനെ തുടർന്ന് മട്ടന്നൂർ എൻഫോഴ്സ്മെന്റ് ആർടി ഓഫിസിന്റെ ഫ്യൂസ് ഊരിയതാണ് ഒടുവിലത്തെ സംഭവം. എ ഐ ക്യാമറ പ്രവർത്തനം നിരീക്ഷിക്കുന്ന ഓഫിസാണിത്. വയനാട്ടിൽ തോട്ടിയുമായി പോയ കെ.എസ്.ഇ.ബി കരാർ വണ്ടിക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ട സംഭവത്തിൽ തുടങ്ങിയതാണ് കെ.എസ്.ഇ.ബിയും…

Read More

വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിന് എ ഐ ക്യാമറ പിഴ; എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

വയനാട് കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് ഈ ഓഫീസിൽ നിന്നുമാണ്. കഴിഞ്ഞദിവസം ചില്ല വെട്ടാൻ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്.കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. അമ്പലവയൽ…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും

ജനത്തിന് ഇരുട്ടടിയായി സംസ്ഥാനത്ത് ഇന്ന് മുതൽ വൈദ്യുതിക്ക് ചാർജ് കൂടും. ഇന്ധന സർചാർജായി യൂണിറ്റിന് 10 പൈസ കൂടി ജൂൺ മാസത്തിൽ ഈടാക്കാൻ കെ എസ് ഇ ബി ഉത്തരവിട്ടതോടെയാണ് നിരക്ക് കൂടുക. റഗുലേറ്ററി കമ്മിഷൻ നേരത്തെ അനുവദിച്ച 9 പൈസയ്ക്ക് പുറമേയാണ് പുതിയ വർധന നടപ്പാക്കുന്നത്. മാസം നാൽപത് യൂണിറ്റിന് താഴെ ഉപയോഗമുള്ള ഗാർഹിക ഉപഭോക്താക്കളെ സർചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭേക്താക്കൾക്ക് സുക്ഷ്മതയുള്ള ഉപയോഗത്തെ കൂട്ടിയ നിരക്കിൽ നിന്ന് ഒഴിവാകാനുള്ള മാർഗമാണിത്. നിലവിൽ ഈടാക്കുന്ന…

Read More

വരുന്നു ക്ലൌഡ് ടെലിഫോണി; ഇനി പരാതി രേഖപ്പെടുത്തൽ അതിവേഗത്തിൽ

കെ.എസ്.ഇ.ബി. ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ പരാതികൾ ഓട്ടോമാറ്റിക്കായി രേഖപ്പെടുത്താൻ ഇനി ക്ലൌഡ് ടെലിഫോണി സൌകര്യവും. ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ഒരേ സമയം പരാതികൾ രേഖപ്പെടുത്തുന്നതിനും വിവരങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. വൈദ്യുതി തടസ്സം ഓൺലൈൻ പേയ്‌മെന്റ്, വൈദ്യുതി ബിൽ തുടങ്ങി വൈദ്യുതി കണക്ഷനുമായി ബന്ധപ്പെട്ട എല്ലാ പരാതികളും രേഖപ്പെടുത്തുന്നതിനും പുതിയ കണക്ഷൻ ഒഴികെയുള്ള വാതിൽപ്പടി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിനും ക്ലൌഡ് ടെലിഫോണി സംവിധാനത്തിലൂടെ കഴിയും. 9496001912 എന്ന മൊബൈൽ നമ്പരിലേക്ക് വിളിച്ചാൽ ഈ സേവനം ലഭ്യമാകും. വാട്‌സ്ആപ്,…

Read More

അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിനകം കേബിളുകള്‍ നീക്കം ചെയ്യാനാണ് ഹൈക്കോടതി കെഎസ്ഇബിക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത്. ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും…

Read More

മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൈദ്യുതി ബില്ലടക്കാത്തതിനാൽ മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഹയർ സെക്കണ്ടറി റീജനൽ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥർ ഓഫീസിൽ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയർ സെക്കണ്ടറി റീജിനൽ ഡയരക്ടറേറ്റ്, എന്നിവിടങ്ങളിലാണ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

നിയന്ത്രണങ്ങൾ നീക്കിയതോടെ ചൈനയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ടുകൾ. രോഗികളായവരെക്കൊണ്ട് രാജ്യത്തെ ആശുപത്രികളും മരിച്ചവരെ കൊണ്ട് ശ്മശാനങ്ങളും നിറയുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടുകൊണ്ട് പ്രമുഖ എപ്പിഡെമിയോളജിസ്റ്റായ എറിക് ഫെയ്ഗ് ഡിങ് പറയുന്നു. …………………………………. രാജ്യത്തിന്റെ അൻപതാമത് ചീഫ് ജസ്റ്റിസ് ആയി ഡിവൈ ചന്ദ്രചൂഡ് സ്ഥാനമേറ്റ ശേഷം സുപ്രീം കോടതി ഇതുവരെ തീർപ്പാക്കിയത് 6844 കേസുകൾ. ജഡ്ജിമാരുടെ നിയമനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ്, കേസുകൾ തീർപ്പാക്കുന്നതിൽ സുപ്രീം…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടീക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോ​ൺഗ്രസിന്റെ പ്രതിഷേധം. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോ​ൺഗ്രസിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം. കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തു നിന്നുളള ന്യായീകരണം. മാത്രവുമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി. ………………………………

Read More