വ്യാജ സന്ദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശവുമായി കെഎസ്‌ഇബി

‘എത്രയും വേഗം പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കു’മെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. അതിനാൽ, ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്നും കെഎസ്ഇബി അറിയിച്ചു. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ ബന്ധപ്പെടണമെന്നും കെഎസ്ഇബി ഫേസ്‌ബുക്ക് പോസ്റ്രിലൂടെ അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: എത്രയും വേഗം പണമടച്ചില്ലെങ്കിൽ/വിവരങ്ങൾ…

Read More

വൈദ്യുതി നിരക്ക് വർധന ; അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും

വൈദ്യുതി നിരക്ക് വർധന അടുത്ത തവണ മുതൽ ബില്ലിൽ പ്രതിഫലിക്കും. നിരക്കിലെ വർധന ശരാശരി മൂന്നുശതമാനം മാത്രമാണെന്ന് റെഗുലേറ്ററി കമ്മിഷൻ പറയുണ്ടെങ്കിലും ബിൽ വരുമ്പോൾ വർധന പ്രകടമാകും.വർധനവ് ചെറുതാകില്ലെന്നാണ് പറയുന്നത്.യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്.പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ലെന്നതാണ് ആശ്വാസം. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. ഫിക്സഡ് ചാർജിൽ 10 രൂപ മുതൽ 40വരെയാണ് വർധനവ്. രണ്ടുമാസം കൂടുമ്പോഴാണ് സംസ്ഥാനത്ത് വൈദ്യുതി ബിൽ നൽകുന്നത്.നിലവിലെ വർധന…

Read More

വാഹനങ്ങളിൽ ഏണി കൊണ്ടുപോകണം; അനുമതി തേടി കെ.എസ്.ഇ.ബി ഗതാഗത കമീഷണർക്ക് കത്ത് നൽകി

വാഹനങ്ങളിൽ ഏണി കൊണ്ടുപോകാൻ അനുമതി തേടി ഗതാഗത കമ്മിഷണര്‍ക്ക് കെ.എസ്.ഇ.ബി കത്ത് നൽകി. കഴിഞ്ഞ മാസമാണ് കത്തയച്ചത്. കെ.എസ്.ഇ.ബി-എം.വി.ഡി തർക്കം രൂക്ഷമായ സമയത്ത് ഏണി കൊണ്ടുപോയ വാഹനങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. ജീവനക്കാർ ബൈക്കിൽ പോകുമ്പോ കൃത്യമായി ഹെൽമറ്റ് ധരിക്കുന്നതിന് നിർദേശം നൽകിയതായും കെ.എസ്.ഇ.ബി അറിയിച്ചു. വാഹനത്തിൽ തോട്ടി കൊണ്ട് പോയതിനു കെഎസ്ഇബിക്ക് എ.ഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചതും ഇതിനു പിന്നാലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയതും ഏറെ വാർത്തയായിരുന്നു….

Read More

കേരളത്തിന് ആശ്വാസം ; ടെൻഡറിനേക്കാൾ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാമെന്ന് കമ്പനികൾ

ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങാനുള്ള കരാറിൽ, ടെണ്ടറിൽ മുന്നോട്ട് വെച്ച തുക കുറക്കാമെന്ന് കെഎസ്ഇബിക്ക് ഉറപ്പ് നൽകി കമ്പനികൾ. യൂണിറ്റിന് 6 രൂപ 88 പൈസ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് അദാനി പവർ കമ്പനിയുടേയും ഡി ബി പവ‌ർ കമ്പനിയുടേയും വാഗ്ദാനം. എന്നാൽ റദ്ദാക്കിയ കരാർ പ്രകാരമുള്ള തുകയെക്കാൾ ഉയർന്ന നിരക്കാണിത്. 500 മെഗാവാട്ട് അഞ്ച് വർഷത്തേക്ക് വാങ്ങാനുള്ള ടെണ്ടറിൽ രണ്ട് കമ്പനികൾ മാത്രമാണ് പങ്കെടുത്തത്. അദാനി പവർ കമ്പനി യൂണിറ്റിന് 6 രൂപ 90 പൈസയും ഡി…

Read More

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉടൻ ഇല്ല; പുറത്ത് നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനം

സംസ്ഥാനത്ത് ഉടന്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. സെപ്റ്റംബർ 4 വരെ പുറത്തുനിന്ന് വൈദ്യുതി വാങ്ങും. സ്മാർട്ട് മീറ്റർ സ്ഥാപിക്കാനുള്ള ടോട്ടക്സ് പദ്ധതി ഉപേക്ഷിക്കാനും യോ​ഗത്തിൽ തീരുമാനിച്ചു. സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തിയത്. സ്മാർട്ട് മീറ്റർ പദ്ധതി സ്വന്തം നിലക്ക് നടപ്പാക്കാനും നിർദ്ദേശമുണ്ട്. അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ് ഈടാക്കും. യൂണിറ്റിന് ആകെ 19 പൈസയാകും സർ ചാർജ്…

Read More

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; സർചാർജ് ഈടാക്കും, നിരക്ക് വർധനയിൽ തീരുമാനം ഇന്ന്

കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്ന സംസ്ഥാനത്ത് അടുത്ത മാസവും സർചാർജ് ഈടാക്കാനാണ് തീരുമാനം. യൂണിറ്റിന് ആകെ 19 പൈസയാണ് സർ ചാർജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേർത്താണ് 19 പൈസ. അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും. എന്ത് നടപടിയെടുക്കണമെന്ന അന്തിമ തീരുമാനം ഈ കൂടിക്കാഴ്ചയിൽ ഉണ്ടാകും….

Read More

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി

പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കാലവർഷത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി പറയുന്നു.

Read More

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി

പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കാലവർഷത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി പറയുന്നു.

Read More

കെ.എസ്.ഇ.ബിയുടെ വാഴവെട്ട്: കർഷകന് നഷ്ടപരിഹാരം നൽകി

വാരപ്പെട്ടിയിൽ കെ.എസ്.ഇ.ബി. വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ കർഷകൻ തോമസിന് നഷ്ടപരിഹാരം നൽകി. എം.എൽ.എ. ആന്റണി ജോൺ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം. കർഷകദിനത്തിൽ സാധാരണ കർഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകൻ അനീഷും വ്യക്തമാക്കി, ശരി തെറ്റുകൾ ചർച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ചതെന്നും ആന്റണി ജോൺ എം.എൽ.എ. വ്യക്തമാക്കി. അപകട സാധ്യതയുണ്ടെന്ന് കർഷകനെ മുൻകൂട്ടി അറിയിക്കുന്നതിൽ വീഴ്ചപറ്റിയിട്ടുണ്ട്….

Read More

കെ എസ് ഇ ബി ഉദ്യോഗസ്ഥർ വാഴ വെട്ടി നശിപ്പിച്ച സംഭവം; കർഷകന് നഷ്ടപരിഹാരം ഉടൻ നൽകും, തുക പ്രഖ്യാപിച്ചു

എറണാകുളം കോതംമംഗലം വാരപ്പെട്ടിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി കുലച്ച വാഴകൾ വെട്ടിനശിപ്പിച്ച സംഭവത്തിൽ പ്രശ്ന പരിഹാരത്തിന് കെഎസ്ഇബി നീക്കം. മൂന്നര ലക്ഷം രൂപ വാഴകൾ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരം നൽകാനാണ് തീരുമാനം. ഇന്ന് കൃഷി വകുപ്പിന്റെയും വൈദ്യുതി വകുപ്പിന്റെയും മന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് തുക പ്രഖ്യാപിച്ചത് കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈൻ തകരാർ പരിഹരിക്കുന്നതിന് വേണ്ടിയെന്ന്…

Read More