
ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ഓട്ടോയിലിരുന്ന് കരഞ്ഞു; കാരണം വെളിപ്പെടുത്തി കൃതി സനോൺ
ബോളിവുഡിലെ മുൻനിര നായികയാണ് കൃതി സനോൺ. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമടക്കം നേടിയെടുത്ത കൃതി സനോൺ അഭിനയത്തിന് പുറമെ നിർമാണത്തിലും സാന്നിധ്യം അറിയിക്കുകയാണ്. സ്വന്തമായൊരു കോസ്മെറ്റിക് ബ്രാൻഡും കൃതിക്കുണ്ട്. മോഡലിംഗിലൂടെയാണ് കൃതി സിനിമയിലേക്ക് എത്തുന്നത്. തന്റെ ആദ്യ ഫോട്ടോ ഷൂട്ടിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് കൃതി സനോൺ. ആദ്യത്തെ ഫോട്ടോ ഷൂട്ട് വളരെ മോശമായിരുന്നു. ഞാൻ കരഞ്ഞുപോയി. ഞാൻ അന്ന് അറിയപ്പെടുന്ന മോഡലായിരുന്നില്ല. മോഡലിംഗ് തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. വളരെ മാന്യമായി പെരുമാറുന്ന വളരെ വലിയൊരു ഫോട്ടോഗ്രഫറാണ് അന്ന് ചിത്രങ്ങളെടുത്തത്. എനിക്ക്…