നീല ട്രോളി വിവാദം; പൊലീസ് അന്വേഷണം തൃപ്തികരമല്ല: കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ

പാലക്കാട് ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ ട്രോളി വിവാദത്തിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. പൊലീസ് യുഡിഎഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും കള്ളപ്പണം വന്നുവെന്ന കാര്യം ഉറപ്പാണെന്നുമാണ് സി കൃഷ്ണകുമാർ ആരോപിക്കുന്നത്. പൊലീസിൽ നിന്ന് മറിച്ചൊരു നിലപാട് പ്രതീക്ഷിച്ചിട്ടില്ല. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമവശം പരിശോധിച്ച് ബിജെപിയുടെ തുടർനടപടി തീരുമാനിക്കുമെന്നാണ് സി കൃഷ്ണകുമാർ വിശദമാക്കുന്നത്.  ഉപതെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ പാലക്കാട്ടെ ഹോട്ടലിൽ കള്ളപ്പണം കൊണ്ടുവന്നോയെന്ന് കണ്ടെത്താൻ പാലക്കാടെ ഹോട്ടലിൽ പാതിരാത്രി…

Read More

പാലക്കാട്ടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല; സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്, ആസ്തി പരിശോധിക്കാം: പ്രതികരിച്ച് സി. കൃഷ്ണകുമാ‍ർ

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയിൽ ഉയർന്ന വിമർശനങ്ങളിൽ പ്രതികരണവുമായി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാ‍ർ. ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയം നടത്തിയത് കേന്ദ്ര നേതൃത്വമാണെന്നും സി കൃഷ്ണകുമാർ പ്രതികരിച്ചു. സ്വത്ത് വിവരം സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഇം​ഗ്ലീഷിലാണ് നൽകിയത്. എൻ ശിവരാജന്‍ കണ്ടുകാണില്ലെന്നും സ്വത്തുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സി കൃഷ്ണകുമാര്‍ മറുപടി പറഞ്ഞു. 

Read More

‘ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഇങ്ങനെ പരിഹസിക്കാമോ?, പെൺകുട്ടികളുടെ അച്ഛനല്ലേ’; കൃഷ്ണകുമാറിനെതിരെ വിമർശനം

പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. നാല് പെൺമക്കളുള്ള ഒരു പിതാവ് എത്ര നിരുത്തരവാദപരമായിട്ടാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിനെ പരിഹസിക്കുന്നതെന്നാണ് പലരും കമന്റ് ചെയ്തിട്ടുള്ളത്. ഭാര്യ സിന്ധു കൃഷ്ണയുടെ യൂട്യൂബ് ചാനലിൽ വന്ന വ്‌ലോഗിലാണ് കൃഷ്ണകുമാർ റിപ്പോർട്ടിനെ പരിഹസിച്ചുകൊണ്ട് സംസാരിക്കുന്നത്. ‘നീ ഓരോന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ, ഞാനവിടെ ഇരിക്കുമ്പോൾ നീ വാതിലിലൊന്നും മുട്ടിയേക്കല്ലേ’ എന്നാണ് കൃഷ്ണകുമാർ പൊട്ടിച്ചിരിച്ചുകൊണ്ട് സിന്ധുവിനോട് പറയുന്നത്. സിന്ധു കൃഷ്ണ…

Read More

കൊല്ലത്ത് കൃഷ്ണകുമാറിനെ തടഞ്ഞ സംഭവം; എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കൊല്ലം ചന്ദനത്തോപ്പ് ഐടിഐയിലെ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്. എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ എസ്എഫ് തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘർഷമുണ്ടായത്. എബിവിപിയുടേയും എൻഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് എസ്എഫ്ഐ പ്രവർത്തകരായ ഏഴു പേർക്കെതിരെ കേസെടുത്തത്.  ആയുധം കൊണ്ടുള്ള ആക്രമണം, മർദ്ദനം, മുറിവേൽപ്പിക്കൽ, അന്യായമായി സംഘം ചേരൽ, തടഞ്ഞു നിർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 

Read More

ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ തടഞ്ഞു; എബിവിപി പ്രവർത്തകരുമായി തർക്കം

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്‌പോർട്‌സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്. കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്‌ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി-എസ്എഫ്‌ഐ അംഗങ്ങൾ…

Read More

കൊച്ചുകുട്ടിക്ക് തോന്നിയ കൊതിയെക്കുറിച്ചാണ് അച്ഛൻ പറഞ്ഞത്; ദിയ കൃഷ്ണ

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച മകൾ ദിയ കൃഷ്ണ. കുട്ടികാലത്ത് വീട്ടിലെ പണിക്കാർക്ക് മണ്ണിൽ കുഴി കുത്തി കഞ്ഞി ഒഴിച്ച് കൊടുത്തിരുന്നതിനെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെയാണ് കൃഷ്ണകുമാറിനെതിരെ വിമർശനങ്ങൾ ഉയർന്നത്. കൊച്ചു കുട്ടിയായിരുന്നപ്പോൾ അച്ഛന് തോന്നിയ കൊതിയാണ് വീഡിയോയിൽ പറഞ്ഞതെന്ന് ദിയ കൃഷ്ണ പറയുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിയയുടെ പ്രതികരണം. തന്റെ ഫോളോവേഴ്‌സിന് വേണ്ടിയാണ് വീഡിയോയെന്നും ഹേറ്റേഴ്‌സ് കാണേണ്ടതില്ലെന്നുമുള്ള ക്യാപ്ഷനോടെയാണ് ദിയ വീഡിയോ പങ്കുവെച്ചത്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങളിലും ദിയ വീഡിയോയിൽ മറുപടി…

Read More

‘നിലത്ത് കുഴികുത്തി പണിക്കാർക്ക് പഴങ്കഞ്ഞി, അത്‌ കൊതിയോടെ നോക്കി നിന്നു’; കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ വിമർശനം

പറമ്പ് വൃത്തിയാക്കാനെത്തിയ പണിക്കാർക്ക് പഴങ്കഞ്ഞ് മുറ്റത്ത് കുഴികുത്തി ഇല വെച്ച് നൽകിയ അനുഭവം പറഞ്ഞ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന് സോഷ്യൽമീഡിയയിൽ വ്യാപക വിമർശനം. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം നടത്തിയത്. വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാർ…

Read More