എൻസിസിയുടെ മറവിൽ സ്‌കൂളിൽ വ്യാജ ക്യാംപ്; വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ പ്രിൻസിപ്പലുമടക്കം 11 പേർ അറസ്റ്റിൽ

കൃഷ്ണഗിരിയിലെ എൻസിസി ക്യാംപിൽ വച്ച് പീഡനത്തിനിരയായെന്ന ആരോപണവുമായി കൂടുതൽ വിദ്യാർഥിനികൾ രംഗത്ത്. കഴിഞ്ഞ ദിവസം പരാതി നൽകിയ വിദ്യാർഥിനിക്ക് പുറമെ, 13 പെൺകുട്ടികൾ കൂടി പരാതിയുമായി എത്തി. കേസിൽ, ക്യാംപിന്റെ സംഘാടകനും സ്‌കൂൾ പ്രിൻസിപ്പലുമടക്കം 11 പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ക്യാംപിനെപ്പറ്റി അറിയില്ലെന്ന് നാഷനൽ കെഡറ്റ് കോർ (എൻസിസി) അധികൃതർ പ്രസ്താവനയിറക്കി. കൃഷ്ണഗിരി ജില്ലയിലെ ബർഗൂരിലെ സ്‌കൂൾ, എൻസിസിയിൽ റജിസ്റ്റർ ചെയ്തിട്ടില്ലെന്നും അവിടെ എൻസിസിക്ക് യൂണിറ്റില്ലെന്നുമാണ് അധികൃതർ പറയുന്നത്. ക്യാംപ് നടത്തിയത് എൻസിസിയുമായി ബന്ധമുള്ളവരല്ലെന്നും എൻസിസിയുടെ മറവിൽ…

Read More

വീരപ്പന്റെ മകൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും

വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയിൽ നാം തമിഴർ കക്ഷി (എൻടികെ) സ്ഥാനാർഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ൽ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. പാർട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എൻടികെയിൽ ചേരുകയായിരുന്നു. കൃഷ്ണഗിരിയിൽ സ്കൂൾ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികൾക്കിടയിൽ സ്വാധീനമുണ്ട്. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉൾപ്പെടെ 20 വനിതാ സ്ഥാനാർഥികളെയാണ് എൻടികെ പ്രഖ്യാപിച്ചത്.

Read More

കൃഷ്ണഗിരിയിലെ പടക്കക്കടയിൽ തീപിടിത്തത്തിൽ 5 മരണം, 20ൽ അധികം പേർക്ക് പരുക്ക്

തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെ സ്വകാര്യ പടക്കക്കടയിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. ഇരുപതോളം പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. ശനിയാഴ്ച കൃഷ്ണഗിരി പഴയപേട്ട മുരുകൻ ക്ഷേത്രത്തിലേക്കുള്ള റോഡിലെ സ്വകാര്യ പടക്കക്കടയിലാണ് അപകടം. പരുക്കേറ്റ എല്ലാവരെയും കൃഷ്ണഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടക്കങ്ങൾ പൊട്ടിത്തെറിച്ച് സമീപത്തെ മൂന്നിലധികം വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. കെട്ടിടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പലർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ചുറ്റും ആളിപ്പടരുന്ന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങൾ. 

Read More