മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സ്; ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും

മ​ഥു​ര ഷാ​ഹി ഈ​ദ്ഗാ​ഹ് മ​സ്ജി​ദ് കേ​സുമായി ബന്ധപ്പെട്ട ഹ​ർ​ജി അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. മ​സ്ജി​ദ് നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ന്ന കേ​സ് അ​നു​വ​ദി​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജിയാണ് അ​ല​ഹ​ബാ​ദ് ഹൈ​കോ​ട​തി ഇന്ന് പ​രി​ഗ​ണി​ക്കുന്നത്. 13.37 ഏ​ക്ക​ർ വ​രു​ന്ന ക്ഷേ​ത്ര​ഭൂ​മി​യി​ലാ​ണ് പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ​ഹ​ർ​ജി​യി​ൽ വ്യക്തമാക്കുന്നത്. കേ​സി​ൽ ഇ​രു​പ​ക്ഷ​ത്തെ​യും കേ​ട്ട ജ​സ്റ്റി​സ് മാ​യ​ങ്ക് കു​മാ​ർ ജെ​യ്ൻ, വാ​ദം ഇ​ന്ന​ത്തേ​ക്ക് മാ​റ്റുകയായിരുന്നു. ജ​നു​വ​രി 30ന് ​ഈ കേ​സ് ഫെ​ബ്രു​വ​രി 22ലേ​ക്ക് മാ​റ്റി​യ​പ്പോ​ൾ, ഇ​തു​സം​ബ​ന്ധി​ച്ച എ​തി​ർ​പ്പ് 22നു​ള്ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Read More

‘ക്ഷേത്രം പൊളിച്ചാണ് ഔറംഗസീബ് പള്ളി നിർമിച്ചത്’; കൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാഹ് വിഷയത്തിൽ മറുപടി നൽകി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മുഗൾ ഭരണാധികാരി ഔറംഗസീബ് കേശവദേവ് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് എഎസ്ഐ മറുപടിയായി വെളിപ്പെടുത്തി. കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗമായിരുന്നു ക്ഷേത്രമെന്നും മറുപടി നൽകി. മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങൾ നസുൽ കുടിയാന്മാരുടെ കൈവശമായിരുന്നില്ല. ഈ ഭാ​ഗങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലമാണ് ഔറംഗസീബ് പള്ളിക്ക് വേണ്ടി ഉപയോഗിച്ചതെന്നും മറുപടിയിൽ പറയുന്നു. എഎസ്ഐയെ ഉദ്ധരിച്ച്…

Read More