
മഹാഭാരതത്തിൽ കൃഷ്ണൻ 5 ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു; ഹിന്ദുക്കൾ 3 വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്: യോഗി
മഹാഭാരതത്തിൽ കൃഷ്ണൻ അഞ്ച് ഗ്രാമങ്ങൾ പാണ്ഡവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹിന്ദുക്കൾ മൂന്ന് വിശ്വാസ കേന്ദ്രങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കാശി, മഥുര വിഷയത്തിൽ മുൻനിര ബിജെപി നേതാവ് ആദ്യമായാണ് പൊതുമധ്യത്തിൽ അഭിപ്രായം പറയുന്നത്. നിയമസഭയിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം. ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. രാംധാരി സിംഗ് ദിനകറിൻ്റെ രശ്മിരതി എന്ന പുസ്തകത്തിലെ ‘കൃഷ്ണ കി ചേതവാണി’ എന്ന കവിത ഉദ്ധരിച്ചായിരുന്നു യോഗിയുടെ പരാമർശം. മുഗൾ രാജാവായ ഔറംഗസീബിൻ്റെ…