
ഗാസയ്ക്ക് ആശ്വാസവുമായി കെ.ആർ.സി.എസ് ഫീൽഡ് ആശുപത്രി
ഗാസയിൽ പരിക്കേൽക്കുന്നവരുടെയും മറ്റു അടിയന്തര ചികിത്സ ആവശ്യമുള്ളവരുടെയും എണ്ണം കൂടുമ്പോഴും പൂർണ സേവനം നൽകാനാകാത്തതിന്റെ നിസ്സഹായതയിൽ ഗാസ്സയിലെ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ഫീൽഡ് ഹോസ്പിറ്റൽ. ഇസ്രായേൽ സേനയുടെ നിരന്തര ആക്രമണത്തെ തുടർന്ന് ഹോസ്പിറ്റൽ പ്രവർത്തനം നിർത്തിവെച്ചിരുന്നു. എങ്കിലും നിരവധി പേർക്ക് ചികിത്സ നൽകിവരുന്നുണ്ട്. ഇസ്രായേൽ ആശുപത്രികളെയും ആരോഗ്യ സംവിധാനങ്ങളെയും ലക്ഷ്യം വെക്കുന്നതിനാൽ ഗസ്സയിലെ മിക്ക ആശുപത്രികളും പ്രവർത്തനരഹിതമാണെന്നും കെ.ആർ.സി.എസ് ഫീൽഡ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. അൻവർ അൽ ഘറ പറഞ്ഞു. സാമഗ്രികൾ, മരുന്നുകൾ,…