പോലീസ് റിവഞ്ച് കഥയുമായി ‘ക്രൗര്യം’; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

റിമംബർ സിനിമാസ്സിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ക്രൗര്യ’ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്. പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ്‌ പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ,ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബി.ആർ.എസ് ക്രീയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു….

Read More