അടഞ്ഞ അധ്യായമല്ല കെ റെയിൽ; സർക്കാർ മുന്നോട്ട് തന്നെയാണെന്ന് ധനമന്ത്രി

കെ റെയിലുമായി സർക്കാർ മുന്നോട്ട് തന്നെയാണെന്ന് ബജറ്റിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാറിന്റെ തീരുമാനമെന്നും തിരുവനന്തപുരം മെട്രോയുടെ കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘വന്ദേഭാരത് എക്സ്പ്രസുകൾ വന്നതോടുകൂടി സംസ്ഥാന സർക്കാരിന്റെ നിലപാടിലെ ശരി ജനങ്ങൾക്കുമാത്രമല്ല മുഖ്യധാര മാധ്യമങ്ങൾക്കും ബോധ്യപ്പെട്ടിട്ടുണ്ട്. ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന്റെ റെയിൽ വികസനം അവഗണിക്കപ്പെട്ടു എന്നതാണ് വസ്തുത. ട്രെയിൻ യാത്രക്കാർ വലിയ ദുരിതത്തിലാണ്. റെയിൽവേ വഴിയുള്ള ചരക്കുനീക്കവും…

Read More

സിൽവർ ലൈനിന്റെ കൂടുതൽ വിശദാംശങ്ങൾ റെയിൽവേയ്ക്ക് സമർപ്പിച്ച് സംസ്ഥാനം

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ റെയില്‍വേ ബോര്‍ഡിന് സംസ്ഥാനം സമര്‍പ്പിച്ചു. റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട കൂടുതല്‍ വിശദാംശങ്ങളാണ് കെ റെയില്‍ സമര്‍പ്പിച്ചതെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കെ റെയിലിന്റെ മറുപടി പരിശോധിച്ച് തുടര്‍നടപടികള്‍ നിർദേശം നല്‍കാന്‍ ദക്ഷിണ റെയില്‍വേയോട് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ടതായും ഹൈബി ഈഡന്‍റെയും കെ മുരളീധരന്‍റെയും ചോദ്യത്തിന് റെയില്‍വേമന്ത്രി റെയില്‍വേമന്ത്രി രേഖാമൂലം മറുപടി നല്‍കി. പദ്ധതി അനുമതി നല്‍കിയിട്ടില്ലാത്തതിനാല്‍ ഭൂമിയേറ്റെടുക്കല്‍ പാടില്ലെന്ന് കെ റെയില്‍നോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കലിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ മാറ്റി…

Read More

സിൽവർ ലൈൻ വീണ്ടും സജീവ പരിഗണനയിലേക്ക്; മെട്രോമാൻ നൽകിയ ബദൽ നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്യും

ഒരു ഇടവേളയ്ക്ക് ശേഷം സിൽവർലൈൻ വീണ്ടും സജീവ പരിഗണനയിലേക്ക് എത്തുകയാണ്. മെട്രോമാൻ ഇ.ശ്രീധരൻ നൽകിയ ബദൽ നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്യും. നിലവിലുള്ള ഡി.പി.ആറിൽ അടക്കം മാറ്റങ്ങൾ വന്നേക്കുമെന്നാണ് സൂചന. കേരളത്തിന് അതിവേഗപാത വേണമെന്ന് ഇ. ശ്രീധരൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുകൂല സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ഇ. ശ്രീധരന്റെ നിർദേശങ്ങളെ പിന്തുണക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായ കെ.വി തോമസ് രണ്ട് ദിവസം…

Read More