‘അഹങ്കാരത്തിൻ്റെ സ്വരം; ലീഡറെ വലിച്ചിഴച്ചത് ശരിയായില്ല’: കെപിസിസി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം

കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനം. പത്മജയ്‌ക്കെതിരായ ആക്ഷേപത്തിനെതിരെയാണ് വിമർശനം ഉയർന്നത്. രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള വിമർശനത്തിൽ ലീഡർ കരുണാകരൻ്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ വിമർശിച്ചു. വിഷയങ്ങൾ നേരത്തെ സംസാരിച്ച് തീർത്തതാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന എം എം ഹസൻ സ്വീകരിച്ചത്. ‘കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്,…

Read More

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി

എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് നാളെ താത്കാലിക ചുമതല നല്‍കുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന്‍ അറിയിച്ചിരിക്കുന്നത്.

Read More

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നൽകും; മുഖ്യമന്ത്രിക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടും: കെ സുധാകരൻ

ധാർമ്മികമായി മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ പിണറായി വിജയന് അവകാശമില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിഎംആര്‍എല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതരമെന്ന്  സുധാകരൻ പറഞ്ഞു. കോൺഗ്രസിന്റെ സമരാഗ്നി യാത്രയുടെ ഭാഗമായി കൊല്ലത്ത് പ്രതിപക്ഷ നേതാവുമൊത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിൽ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്എൻസി ലാവ്‌ലിൻ അഴിമതിക്ക് ശേഷം കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. കരിമണൽ വിറ്റ് പണം കൈതോലപ്പായയിൽ…

Read More

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഇന്ന് തുടക്കം

കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന പ്രക്ഷോഭം ഇന്ന് കാസര്‍കോട് നിന്ന് ആരംഭിക്കും. പ്രക്ഷോഭത്തിന് സമരാഗ്നി എന്നാണ് പേരിട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും പൊതുസമ്മേളനങ്ങളാണ്…

Read More

ബജറ്റ് കേരളത്തെ വഞ്ചിച്ചതിന്‍റെ നേര്‍രേഖയെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍

വഞ്ചനയുടെ നേര്‍രേഖയാണ് കേരള ബജറ്റെന്ന്  കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.  കേരളത്തിലെ ജനങ്ങളെ സിപിഎം ദീര്‍ഘകാലമായി പറഞ്ഞുപറ്റിച്ചുകൊണ്ടിരുന്നു. സമ്പൂര്‍ണ സ്വകാര്യവത്കരണമാണ് ബജറ്റിന്റെ മുഖമുദ്ര. കിഫ്ബിയെ അന്ത്യശ്വാസം വലിക്കാന്‍ വിട്ട് സിപിഎം ഇതുവരെ എതിര്‍ത്ത സ്വകാര്യമൂലധനമാണ് സര്‍ക്കാരിന് ആശ്രയം. യുഡിഎഫിന്‍റെ കാലത്ത് കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനം നടന്നപ്പോള്‍  അന്നത്തെ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ ടിപി ശ്രീനിവാസനെ പരസ്യമായി മര്‍ദിച്ചവരാണ് ഇപ്പോള്‍  വിദേശ സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലയും പ്രഖ്യാപിച്ചത്. സ്വാശ്രയ കോളജ് സമരത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍  ദശാബ്ദങ്ങളായി…

Read More

ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ സംസ്ഥാന കോൺഗ്രസ്; സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കാൻ ഇറങ്ങുന്നതാണ് നല്ലതെന്ന് നിർദേശം

വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സജ്ജമാകാൻ സംസ്ഥാന കോൺഗ്രസിന്‍റെ തീരുമാനം. തൃശൂരിൽ ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥികളുടെ കാര്യത്തിലടക്കം പൊതു അഭിപ്രായമുയർന്നതോടെ എത്രയും വേഗം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെക്കിറങ്ങാനാണ് കോൺഗ്രസ് തീരുമാനിച്ചിട്ടുള്ളത്. ഇക്കുറി മത്സരിക്കാനില്ലെന്ന ചില എം പിമാരുടെ അഭിപ്രായമടക്കം തെരഞ്ഞെടുപ്പ് സമിതി യോഗം തള്ളിക്കളഞ്ഞു. സിറ്റിങ് എം പിമാർ മത്സരത്തിന് ഇറങ്ങുന്നതാണ് നല്ലതെന്നാണ് യോഗത്തിൽ ഉയർന്ന പൊതു അഭിപ്രായം. സിറ്റിങ് എംപിമാർ മത്സരത്തിന് ഇറങ്ങേണ്ടിവരുമെന്ന് കെ പി സി സി അധ്യക്ഷൻ കെ…

Read More

കെപിസിസിയുടെ ‘സമരാഗ്നി’ക്ക് ഫെബ്രുവരി 9ന് തുടക്കം; കെ സുധാകരനും വി.ഡി സതീശനും നയിക്കും

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കെ.പി.സി.സിയുടെ ജനകീയ പ്രക്ഷോഭയാത്ര ‘സമരാഗ്നി’ക്ക് ഫെബ്രുവരി ഒൻപതിനു തുടക്കമാകും. കാസർകോട് നിന്നാണ് യാത്ര ആരംഭിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണു യാത്ര നയിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. ഒൻപതിന് വൈകീട്ട് നാലിന് കാസർകോട് മുനിസിപ്പൽ മൈതാനത്ത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ…

Read More

കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു; എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗങ്ങള്‍

കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനസംഘടിപ്പിച്ചു.എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്.കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്. 19 പേരാണ് പുതുമുഖങ്ങൾ. ശശി തരൂർ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉൾപ്പെടുത്തി.കെസി വേണുഗോപാല്‍ പക്ഷത്തിനാണ് സമിതിയില്‍ മുന്‍തൂക്കം. ഗ്രൂപ്പ് സമവാക്യങ്ങൾ പാലിക്കാനാണ് 21 അംഗ രാഷ്ട്രീയകാര്യസമിതി 36പേരടങ്ങിയ ജംബോ കമ്മിറ്റിയാക്കിയത്. രാഷ്ട്രീയ കാര്യ സമിതിയില്‍ അഞ്ച് ഒഴിവുകളായിരുന്നു നികത്തേണ്ടിയിരുന്നത്. പ്രവർത്തക സമിതി അംഗമായ ശശിതരൂർ,…

Read More

വിദഗ്ദ ചികിത്സയ്ക്കായി കെ.സുധാകരൻ നാളെ അമേരിക്കയിലേക്ക് ; കെ പി സി സി പ്രസിഡന്റ് ചുമതല മറ്റാർക്കും കൈമാറിയില്ല

വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഡൽഹിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.  

Read More

‘പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല, രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി’; വിഎം സുധീരൻ

സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനെതിരെ മുതിർന്ന നേതാവ് വിഎം സുധീരൻ. കെപിസിസി യോഗത്തിലാണ് വിഎം സുധീരൻ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കെപിസിസി നേതൃത്വം പരാജയമെന്ന് വിഎം സുധീരൻ യോഗത്തിൽ തുറന്നടിച്ചു. നേതാക്കൾ പ്രവർത്തിക്കുന്നത് പാർട്ടിക്കുവേണ്ടിയല്ല. അവരവർക്കു വേണ്ടിയാണ്. പാർട്ടിയിൽ കൂടിയാലോചനകൾ ഇല്ല. കോൺഗ്രസിൽ രണ്ട് ഗ്രൂപ്പ് ഉണ്ടായിരുന്നത് ഇപ്പോൾ 5 ഗ്രൂപ്പായി മാറിയെന്നും സുധീരൻ ആരോപിച്ചു. 2016ലെ പരാജയ കാരണങ്ങളും യോഗത്തിൽ സുധീരൻ വിവരിച്ചു. സോണിയ ഗാന്ധിക്ക് നൽകിയ കത്ത് സുധീരൻ കെപിസിസിയിൽ വായിച്ചു. 2016 ൽ തോറ്റതിന്…

Read More