കെപിസിസി വർക്കിംഗ് പ്രസിഡന്റ് സ്ഥാനം; സ്ഥാനാർത്ഥിത്വവുമായി ബന്ധമില്ല ടിഎൻ പ്രതാപൻ

തൃശ്ശൂരിലെ സ്ഥാനാര്‍ത്ഥിത്വം കെ മുരളീധരനായി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് തൃശ്ശൂര്‍ എംപി ടിഎൻ പ്രതാപനെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്. എന്നാൽ പുതിയ പാര്‍ട്ടി ചുമതലയ്ക്ക് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധമില്ലെന്ന് പ്രതാപൻ പ്രതികരിച്ചു. പാർട്ടി എന്ത് ജോലി ഏൽപ്പിച്ചാലും ചെയ്യുന്ന വിനീത വിധേയനാണ് താൻ. പുതിയ ചുമതലയോടു നീതി പുലർത്തും. ഒന്നാമത്തെ ചുമതല കെ.മുരളീധരന്റെ വിജയമാണ്. രണ്ടാമത്തെ ചുമതല കേരളത്തിലെ പാർട്ടിയുടെ വളർച്ച. സ്ഥാനാർഥിത്വം മാറിയപ്പോൾ തന്നെ ഇപ്പോൾ പുകഴ്ത്തി കൊല്ലുകയാണ്. എന്തൊരു സിംപതിയാണ് രാഷ്ട്രീയ എതിരാളികൾക്കെന്നും അദ്ദേഹം പരിഹസിച്ചു….

Read More

ടി എൻ പ്രതാപന് പുതിയ ചുമതല; കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഹൈക്കമാൻഡ്

ടിഎൻ പ്രതാപന് പുതിയ ചുമതല നൽകി കോൺ​ഗ്രസ് ഹൈക്കമാൻഡ്. പ്രതാപനെ കെപിസിസി വർക്കിങ് പ്രസിഡന്‍റായ നിയമിച്ചു. പ്രതാപന്‍റെ നിയമനത്തിന് എഐസിസി അധ്യക്ഷന്‍ അംഗീകാരം നല്‍കി. സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് നിയമനം സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നിലവില്‍ രണ്ട് വര്‍ക്കിങ് പ്രസിഡന്‍റുമാരാണ് കെപിസിസിക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എംപിയും ടി സിദ്ദിഖ് എംഎല്‍എയും. പിന്നാലെയാണ് മൂന്നാമത്തെ വര്‍ക്കിങ് പ്രസി‍ഡന്‍റായി പ്രതാപനെ നിയമിച്ചത്. തൃശൂരിലെ സിറ്റിങ് എംപിയായ പ്രതാപന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. സിറ്റിങ് എംപിമാരിൽ സീറ്റില്ലാത്ത ഏക…

Read More