രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്പളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

 വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. 2,30,000 രൂപയാണ് സംഭാവന നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം കെ.പി.സി.സി ഏറ്റെടുത്ത് കൊണ്ട്…

Read More