
തെരഞ്ഞെടുപ്പ് പ്രചാരണം; സുധാകരന്റെ നേതൃത്വത്തിൽ കേരള സംഘം ഡൽഹിയിലേക്ക്
സംസ്ഥാനത്ത് നിന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നേതൃത്വത്തിൽ 46 അംഗ കോൺഗ്രസ് നേതാക്കളുടെ സംഘം ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ. കെപിസിസി ഭാരവാഹികൾ, പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, കെഎസ്‌യു, മഹിളാ കോൺഗ്രസ് എന്നിവരടങ്ങുന്നതാണ് കേരള സംഘം മേയ് 17നും 18നുമായി ഡൽഹിയിലെത്തും. ഏഴ് ലോക്സഭ മണ്ഡലങ്ങളാണ് ഡൽഹിയിൽ. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആംആദ്മി പാർട്ടിയുമായുള്ള സീറ്റ് ധാരണയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് മൂന്നിടത്ത് മത്സരിക്കുന്നു. മലയാളികൾ ധാരാളമുള്ള സ്ഥലമാണ്…